ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ ഗുണകരമായിരിക്കും. നിങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുന്നതായിരിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കുന്നതായിരിക്കും. സുഹൃത്തുക്കളുമായി യാത്ര ചെയ്യാൻ സാധ്യത.
കന്നി: സന്തോഷവും സമാധാനവും ഏറെയുള്ള ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്. മറ്റുള്ളവരുമായി നന്നായി ഇടപഴകാന്‍ സാധിക്കും. അത് അവരുടെ മനസില്‍ നിങ്ങളെ കുറിച്ച് മതിപ്പുളവാക്കും. കുടുംബത്തിൽ നിന്നുള്ള സ്നേഹം നിങ്ങൾക്കിന്ന് അളവിൽ കവിഞ്ഞ് ലഭിക്കുന്നതായിരിക്കും.
തുലാം: നിങ്ങൾക്കിന്ന് മികച്ച ദിവസമാണ്. മാനസികമായും ശാരീരികമായും നിങ്ങൾ ഊർജസ്വലനായിരിക്കും. കുടുംബവുമായി ഉല്ലാസയാത്ര പോകാൻ സാധ്യത.
വൃശ്ചികം: ശസ്ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അത്ര നല്ലതായിരിക്കില്ല. നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുന്നതായിരിക്കും.
ധനു: സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരും. സാമ്പത്തികമേഖലയിലും സമൂഹത്തിലും കുടുംബത്തിലും ഭാഗ്യം കൈവരുന്നതായിരിക്കും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസില്‍ ലാഭമുണ്ടാകും. പ്രിയപ്പെട്ടവരുമായി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര പോകുന്നതായിരിക്കും. കമിതാക്കള്‍ക്ക് നല്ല ദിവസം. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരം ഉണ്ടായേക്കും.
മകരം: കുടുംബത്തിന്‍റെയും മക്കളുടേയും കാര്യത്തില്‍ സംതൃപ്‌തിയും സന്തോഷവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്‌മിക കൂടിക്കാഴ്‌ചകള്‍ മനസിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസും ഇതുവഴി ഉയരുകയും ചെയ്യും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ പെട്ടെന്ന് നേരിടാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് ജാഗ്രത വേണം.
കുംഭം: എതിരാളികളുമായി ഏറ്റുമുട്ടാൻ പോകാതിരിക്കുക. ശാരീരികാസ്വസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. എന്നാലും മാനസികമായ സന്തോഷം അനുഭവപ്പെടുന്നതായിരിക്കും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസികസംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്ത് നിന്ന് വാര്‍ത്തകള്‍ വന്നെത്തും.
മീനം: അധാര്‍മ്മികവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത. പ്രതികൂല ചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അനുഗ്രഹം നിങ്ങളെ തേടിയെത്തും.
മേടം: നിങ്ങളുടെ കുടുംബത്തോടൊപ്പം ഓരോ നിമിഷവും നിങ്ങൾ സന്തോഷിക്കും. നിങ്ങളുടെ ഇണയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകുന്ന ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്.
ഇടവം: ശാരീരികവും മാനസികവുമായും നിങ്ങൾ ആരോഗ്യവാനായിരിക്കും. നിങ്ങൾ ആസൂത്രണം ചെയ്‌ത എല്ലാ കാര്യങ്ങളും പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന കഠിനാധ്വാനങ്ങള്‍ക്ക് ഇന്ന് ഫലം ലഭിക്കും.
മിഥുനം: കുടുംബത്തിൻ്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. നിങ്ങളുടെതന്നെ ആരോഗ്യം സൂക്ഷ്‌മമായി പരിപാലിക്കേണ്ടതാണ്. കാരണം നിങ്ങള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിയുമെങ്കില്‍ ഇന്ന് വിശ്രമിക്കുക. യാത്രകള്‍ മാറ്റിവയ്‌ക്കുകയും അമിത ചെലവ് നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്ക് നക്ഷത്രങ്ങള്‍ അനുകൂലമല്ല. പ്രശ്‌നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക.
കര്‍ക്കടകം: എന്തോ ഒരു കാര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയിലുള്ള അസംതൃപ്‌തിയാകാം. നിങ്ങൾ ഇതില്‍കൂടുതല്‍ അര്‍ഹിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതാണ് നിങ്ങളെ നിരാശനും അസ്വസ്ഥനുമാക്കുന്നത്. അത്തരം സാഹചര്യത്തില്‍ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിനോക്കുക. ശാന്തത പാലിക്കുകയും ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. അല്ലാത്തപക്ഷം വീട്ടില്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കലഹമുണ്ടാക്കും. അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാൽ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.