മലപ്പുറം: യു.പിയിലെ യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ഭരണകൂടം അന്യായമായി യു.എ.പി.എ, ഇ.ഡി കേസുകൾ ചാർത്തി രണ്ട് വർഷത്തിലേറെ ജയിലിലടച്ച് ക്രൂരമായ പീഡനങ്ങൾക്ക് വിധേയനായ പത്രപ്രവർത്തകനായിരുന്ന സിദ്ദീഖ് കാപ്പനെ ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ നേതാക്കൾ സന്ദർശിച്ചു.
ശക്തമായ പ്രതിഷേധങ്ങളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും ഫലമായി സുപ്രിം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സിദ്ദീഖ് കാപ്പനെ വേട്ടയാടുന്നതിനു വേണ്ടിയുള്ള ആസൂത്രിത നീക്കം വീണ്ടും നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ സിദ്ദീഖ് കാപ്പൻ്റെ വീട്ടിൽ റെയ്ഡ് നടത്തുമെന്ന് പറഞ്ഞ പോലീസ് നടപടി സിദ്ദീഖ് കാപ്പന് നേരെ നടക്കുന്ന അസൂത്രിത ഭരണകൂട വേട്ടയാണെന്ന് സന്ദർശനത്തിന് നേതൃത്വം നൽകിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ അഭിപ്രായപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അമീൻ യാസിർ, ഹാദി ഹസ്സൻ, വേങ്ങര മണ്ഡലം പ്രസിഡന്റ് അബ്ദുല്ല ഹനീഫ് എന്നിവർ സന്ദർശനത്തിന്റെ ഭാഗമായി.