പമ്പയുടെ മാതൃദിനാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും മെയ് 10-ന്

ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന മാതൃദിനാഘോഷവും 2025-ലെ പ്രവര്‍ത്തനോദ്ഘാടനവും മെയ് 10 ശനിയാഴ്ച 4:30 മുതല്‍ 8:30 വരെ നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ സെന്റ് ലൂക്ക് എപ്പിസ്കോപ്പല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. ഫിലഡല്‍ഫിയയിലെ സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കളും വനിതാ പ്രതിനിധകളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്‍റ് സജിമോന്‍ ആന്‍റണി മുഖ്യാതിഥിയായിരിക്കും.

വൈദീക ശുശ്രൂഷയില്‍ അമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്ന ഫിലഡല്‍ഫിയയിലെ മലയാളികളുടെ ആത്മീയാചാര്യന്‍ റവ. ഫാ. എം കെ കുര്യക്കോസിനെ പമ്പ ആദരിക്കും. പമ്പയുടെ രജത ജൂബിലി ആഘോഷങ്ങളുടെ വിവരങ്ങളും പമ്പയുടെ നാള്‍വഴികള്‍ വാക്കുകളിലും വര്‍ണ്ണങ്ങളിലും ആലേഖനം ചെയ്ത ആല്‍ബത്തിന്‍റെ പ്രകാശനം പെന്‍സില്‍വേനിയ സ്റ്റേറ്റ് പ്രതിനിധി ജാരറ്റ് സോളമന്‍ നിര്‍വ്വഹിക്കും.

കൂടുതല്‍വിവരങ്ങള്‍ക്ക്: ജോണ്‍ പണിക്കര്‍ (പ്രസിഡന്‍റ്) 215-605-5109, ജോര്‍ജ്ജ്ഓലിക്കല്‍ (ജനറല്‍സെക്രട്ടറി) 215-873-4365, സുമോദ് നെല്ലിക്കാല (ട്രഷറര്‍) 267-322-8527, അലക്സ്തോമസ് (കണ്‍വീനര്‍) 215-850-5268.

 

Print Friendly, PDF & Email

Leave a Comment

More News