കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ നേതൃത്വത്തിൽ 25 വർഷമായി നടത്തിവരുന്ന സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കമാകുന്നു. യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും അക്രമവാസനകളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും അധികരിച്ചു വരുന്ന ഇക്കാലത്ത് കുട്ടികളുടെ ക്രിയാത്മകമായ ഉന്നമനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കരിയർ മാപ്പിംഗ്, മത്സര പരീക്ഷാധിഷ്ഠിത മെന്ററിംഗ്, പോസറ്റീവ് സ്ക്രീൻ ഉപയോഗം, ഫിനാൻഷ്യൽ ലിറ്ററസി, വാല്യൂ എഡ്യൂക്കേഷൻ, കമ്മ്യൂണിക്കേഷൻ സ്കിൽ, ഡ്രഗ്ഗ് അവൈർനെസ്സ് തുടങ്ങിയ വിഷയങ്ങൾ ക്യാമ്പിൽ ചർച്ച ചെയ്യും. മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ വ്യത്യസ്ത ക്യാമ്പുകൾ സംഘടിപ്പിക്കും.
ഏപ്രിൽ 19 മുതൽ മെയ് 20 വരെ ആയിരിക്കും ക്യാമ്പുകൾ സംഘടിപ്പിക്കുക.
കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസിൽ വച്ച് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് events.cigi.org എന്ന വെബ്സൈറ്റ് വഴിയോ, 8086664006, 8086662004, 8086664008 എന്ന നമ്പർ വഴിയോ രജിസ്റ്റർ ചെയ്യാം.
എം എ ഹകീം
അഡ്മിനിസ്ട്രേറ്റർ, സിജി