ഡാളസ് :ജീവിതത്തിൻറെ സന്നിഗ്ദ ഘട്ടങ്ങളിൽ കർത്താവ് നമ്മെ ചേർത്തു പിടിക്കണമെന്ന് യഥാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെയും ബലഹീനരെയും ചേർത്തു പിടിക്കുവാൻ നാം സന്നദ്ധരാകണമെന്നു റവ ജിബിൻ മാത്യു ജോയ് അഭിപ്രായപ്പെട്ടു.ക്രിസ്തുവിന്
ബുധനാഴ്ച വൈകീട്ട് ഡാലസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ കഷ്ടാനുഭവാഴ്ച്ചയോടനുബനബന്ധിച്
മാർത്തോമാ സഭയുടെ ആന്ധ്രയിലെ നേർസാപുരം മിഷൻ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അച്ചൻ ആന്ധ്രയിലെ ഉൾ ഗ്രാമങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് ഹൃദയ സ്പർശിയായി വിശദീകരിച്ചു. നാമിവിടെ സമ്പന്നതയിൽ ജീവിക്കുമ്പോൾ ആന്ധ്രയുടെ ഒരു കോണിൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ,തലചായ്ക്കാൻ ഇടമില്ലാതെ, ആരാധിക്കാൻ ആരാധനാലയം ഇല്ലാതെ താത്കാലില ഷെഡുകളിൽ ആരാധന നടത്തുന്നവർക്ക് കൈതാങ്കൽ കൊടുക്കുവാൻ വിശ്വാസ സമൂഹം മുന്നോട്ടു വരണമെന്നു അച്ചൻ ആഹ്വാനം ചെയ്തു.
ഇടവക വികാരി റവ ഷൈജു സി ജോയ് മിഷനറി അച്ഛനെ പരിചയപ്പെടുകയും ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. വൈകിട്ട് നടന്ന സന്ധ്യാ നമസ്കാരത്തിന് രാജൻ കുഞ്ഞ് ചിറയിൽ റോബിൻ ചേലങ്കരി റ്റിജി അലക്സാണ്ടർ, സാം കുഞ്ഞ് ,കെസിയ ചെറിയാൻ വിജു വര്ഗീസ് തുടങ്ങിയവർ നേത്ര്വത്വം നൽകി