മിസ്സിസാഗാ, കാനഡ: പ്രശസ്ത സാഹിത്യകാരൻ ജോൺ ഇളമതയുടെ പത്നി ആനിയമ്മ ജോൺ ഇളമതയിൽ (79) അന്തരിച്ചു.
ജർമ്മനിയിലും കാനഡയിലുമായി 40 വർഷത്തിലേറെയായി നഴ്‌സായി ജോലി ചെയ്തു. ജോലിയിലെ സമർപ്പണവും ബന്ധുമിത്രാദികളോടുള്ള കരുതലും അവരുടെ ജീവിതത്തിന്റെ മുഖമുദ്രയായി. ഭർത്താവിന്റെ സാഹിത്യ പ്രവർത്തനങ്ങള്‍ക്കും തുണയായി നിന്നു.
എടത്വയിലെ പാണ്ടങ്കരിയിലെ കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. പിതാവ് കെ.എം. തോമസ് സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ അദ്ധ്യാപകനായിരുന്നു. മാതാവ് ആശാരിപ്പറമ്പിൽ മറിയാമ്മ.
മക്കൾ: ജിനോ, ജിക്കു.
മരുമകൾ: കെറി മിച്ചൽ.
കൊച്ചുമകൾ: ഹാന മറിയ.
സഹോദരർ: ലീലാമ്മ, പരേതയായ സിസ്റ്റര്‍ തങ്കമ്മ, വത്സമ്മ, പരേതയായ റോസക്കുട്ടി, ലൈസാമ്മ, മോഡിച്ചൻ, ജർമ്മനിയിലുള്ള ത്രേസ്യാമ്മ കണ്ടത്തിൽ.
പൊതുദർശനം: ബുധനാഴ്ച (ഏപ്രിൽ 23) വൈകിട്ട് 4 മുതൽ 8 വരെ, ടര്‍ണര്‍ & പോർട്ടർ ഫ്യുണറൽ ഹോം, 2180 ഹുറാന്ററിയോ സ്ട്രീറ്റ്, മിസ്സിസാഗാ.
സംസ്കാര ശുശ്രുഷ: ഏപ്രിൽ 24 വ്യാഴം രാവിലെ 9:30 സെന്റ് കാതറിൻ ഓഫ് സിന ചർച്ച്, 2340 ഹുറാന്ററിയോ സ്ട്രീറ്റ്, മിസ്സിസാഗാ.
സംസ്‌കാരം അസംഷൻ കാത്തലിക്ക് സെമിത്തേരി, 6933 ടോംകെൻ റോഡ്, മിസ്സിസാഗാ.