അച്ചാമ്മ മാത്യു (80) ഡാളസില്‍ അന്തരിച്ചു

ന്യൂജെഴ്‌സി/ഡാളസ്: ഷെവലിയാര്‍ ഏബ്രഹാം മാത്യു (തങ്കച്ചന്‍) വിന്റെ ഭാര്യയും രാമമംഗലത്ത് മുത്തേടത്ത് വീട്ടില്‍ കുര്യന്‍ ഉലഹന്നാന്‍ – അന്നമ്മ മാത്യു ദമ്പതികളുടെ മകളുമായ അച്ചാമ്മ മാത്യു (80) ടെക്‌സസിലെ റോയിസ് സിറ്റിയില്‍ അന്തരിച്ചു.

സംസ്‌കാര ശുശ്രൂഷകള്‍ ന്യൂജേഴ്‌സിയിലെ കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് മലങ്കര യാക്കോബായ സിറിയന്‍ ആര്‍ച്ച് ബിഷപ്പും പാത്രിയര്‍ക്കാ വികാരിയുമായ മാര്‍ തീത്തോസ് എല്‍ദോ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നടത്തും.

1975-ല്‍ ന്യൂജെഴ്സിയില്‍ എത്തിയതിനു ശേഷം 45 വര്‍ഷക്കാലത്തോളം ആര്‍. എന്‍. ആയി ജോലി ചെയ്തു.

ഇടവകയിലെ മാര്‍ത്തമറിയം സമാജം സെക്രട്ടറി, ആര്‍ച്ച് ഡയോസിലെ മാര്‍ത്തമറ്യം സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മക്കള്‍: ജയ്‌സണ്‍ മാത്യു, ജസ്റ്റിന്‍ മാത്യു.

മരുമകള്‍: നാന്‍സി മാത്യു. ഡസ്മണ്ട് മാത്യു, അയ്‌വാ മാത്യു എന്നിവര്‍ കൊച്ചുമക്കള്‍.

ഡാളസിലെ മെസ്‌കിറ്റിലും, ന്യൂജേഴ്‌സിയിലെ ലിവിംഗ്സ്റ്റണിലും വെയ്ക് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. ആന്‍ഡേഴ്‌സണ്‍- ക്ലെറ്റന്‍-ഗോണ്‍സാലസ് ഫ്യൂണറല്‍ ഹോമില്‍ (1111 Military Parkway, Mesquite, TX 75149) ഏപ്രില്‍ 19-ന് ശനിയാഴ്ച 2 മുതല്‍ 5 വരെ വേയ്ക് സര്‍വീസ് ഉണ്ടായിരിക്കും. പിന്നീട് സംസ്‌കാര ചടങ്ങുകള്‍ ന്യൂജേഴസിയില്‍.

ഏപ്രില്‍ 23 ബുധനാഴ്ച 5 മുതല്‍ 9 വരെ ക്വിന്‍-ഹോപ്പിംഗ് ഫ്യൂണറല്‍ ഹോമില്‍ (145 E. Mount Pleasant Avenue, Livingston, NJ 07039).

വിശുദ്ധ കുര്‍ബാനയോടെ സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 24 വ്യാഴാഴ്ച 8.30 മുതല്‍ 10 വരെ കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് യാക്കോബായ പള്ളില്‍ (611 Rosevelt Avenue, Carteret, NJ 07008). സംസ്ക്കാരം ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (225 Ridgedale Ave, East Hanover, NJ 07936) 11.30-ന്.

April 19 Saturday Wake in Dallas:

April 23 Wake:

April 24 Funeral:

 

Print Friendly, PDF & Email

Leave a Comment

More News