
മലപ്പുറം: വെൽഫെയർ പാർട്ടി സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ ഗവൺമെന്റ് ജില്ല ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും പാർട്ടി പ്രവർത്തകർ രക്തദാനം ചെയ്തു.
പെരിന്തൽമണ്ണയിൽ ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ രക്തഭാനം നിർവ്വഹിച്ചു. ജില്ല സെക്രട്ടറി അഷറഫ് അലി കട്ടുപ്പാറ, മണ്ഡലം പ്രസിഡണ്ട് അത്തീഖ് ശാന്തപുരം, നൗഷാദ് ഏലംകുളം, അബൂബക്കർ പെരിന്തൽമണ്ണ എന്നിവർ നേതൃത്വം നൽകി.
മഞ്ചേരിയിൽ ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരകുന്ന് രക്തദാനം നിർവ്വഹിച്ചു. ജില്ല സെക്രട്ടറി ഷാക്കിർ മോങ്ങം ജില്ലാ കമ്മിറ്റി അംഗം ബന്ന മുതുവല്ലൂർ, മുനിസിപ്പൽ പ്രസിഡണ്ട് ബീരാൻ കുട്ടി, സവാദ് ചെരണി, മലപ്പുറം മണ്ഡലം പ്രസിഡണ്ട് ജലീൽ, സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ എന്നിവർ നേതൃത്വം നൽകി.
തിരൂർ ജില്ലാ ആശുപത്രിയിൽ മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷഹീർ കോട്ട്, ജില്ലാ കമ്മിറ്റി അംഗം ഷറഫുദ്ദീൻ കൊളാടി എന്നിവർ രക്തദാനം നിർവ്വഹിച്ചു. അബ്ദുറഹ്‌മാൻ, അഷ്‌റഫ് അലി എന്നിവർ നേതൃത്വം നൽകി.
നിലമ്പൂരിൽ ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ രക്തദാനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് അൻസാരി വഴിക്കടവ്, ലത്തീഫ് ഒതായി, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗം അബ്‌ല തസ്‌നീം എന്നിവർ നേതൃത്വം നൽകി.
