ബസ് കാത്തുനില്‍ക്കുന്നതിനിടെ കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂയോർക്ക്: കാനഡയിൽ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെ വെടിയേറ്റ് 21 കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി ഹർസിമ്രത് രൺധാവ മരിച്ചു. വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ കനേഡിയൻ പോലീസ് അക്രമിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്.

ഒന്റാറിയോയിലെ ഹാമിൽട്ടണിലുള്ള മൊഹാവ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ഹർസിമ്രത് രൺധാവ. കൊലപാതകത്തെക്കുറിച്ച് ഹാമിൽട്ടൺ പോലീസ് അന്വേഷണം നടത്തിവരികയാണ്. രൺധാവ ഒരു നിഷ്കളങ്കയായ വിദ്യാർത്ഥിയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. “ഒന്റാറിയോയിലെ ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഹർസിമ്രത് രൺധാവയുടെ ദാരുണമായ മരണത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. ഞങ്ങൾ അവരുടെ കുടുംബവുമായി ബന്ധം പുലർത്തുകയും ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുന്നു. ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബത്തോടൊപ്പമാണ് ഞങ്ങളുടെ അനുശോചനങ്ങളും പ്രാർത്ഥനകളും,” ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വെള്ളിയാഴ്ച ഒരു പോസ്റ്റിൽ പറഞ്ഞു.

ഹാമിൽട്ടണിലെ അപ്പർ ജെയിംസ്, സൗത്ത് ബെൻഡ് റോഡുകൾക്ക് സമീപം വെടിവയ്പ്പ് നടന്നതായി പ്രാദേശിക സമയം വൈകുന്നേരം 7.30 ഓടെ റിപ്പോർട്ട് ലഭിച്ചതായി ഹാമിൽട്ടൺ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പോലീസ് അവിടെ എത്തിയപ്പോൾ രൺധാവയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. നെഞ്ചിലാണ് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു എന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ശേഖരിച്ച വീഡിയോയിൽ നിന്ന്, ഒരു കറുത്ത കാറിലെ യാത്രക്കാരൻ ഒരു വെളുത്ത സെഡാന്റെ യാത്രക്കാർക്ക് നേരെ വെടിയുതിർത്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വെടിവയ്പ്പിനു തൊട്ടുപിന്നാലെ ഡ്രൈവർമാർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വെടിവയ്പിൽ നിന്നുള്ള വെടിയുണ്ടകൾ അടുത്തുള്ള ഒരു വീടിന്റെ പിൻവശത്തെ ജനാലയിലും പതിച്ചു. വീട്ടിലുള്ള ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

രാത്രി 7.15 നും 7.45 നും ഇടയിൽ നടന്ന വെടിവയ്പ്പ് സംഭവത്തിന്റെ ക്യാമറ ദൃശ്യങ്ങൾ കൈവശമുള്ളവർ, അന്വേഷണത്തിൽ കൂടുതൽ സഹായത്തിനായി പോലീസിന് അത് നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News