നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി

നിരണം: നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി പ്രത്യേക ശുശ്രൂഷകള്‍, സ്ളീബാ വന്ദനം എന്നിവ നടന്നു. ഇടവക വികാരി റവ. ഫാ. മർക്കോസ് പള്ളിക്കുന്നേല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകി. ഇടവക സ്രെകട്ടറി ഡോ. ജോൺസൺ വി ഇടിക്കുള ക്രൂശിലെ ഏഴ് മൊഴികളെ ധ്യാന പ്രസംഗം നടത്തി. ഷീജ രാജൻ, സൗമ്യ സുനിൽ, യൂത്ത് ഫോറം സെക്രട്ടറി ഡാനിയേൽ തോമസ്, അജിൻ സെൽവരാജ് എന്നിവർ വേദഭാഗങ്ങൾ വായിച്ചു. ഒന്നാം പ്രദക്ഷിണവും സ്ളീബാ വന്ദനവും ദൈവാലയത്തിനുള്ളിലൂടെ പ്രദക്ഷിണവും നടന്നു.

ഡീക്കന്‍ ഷാൽബിൻ മർക്കോസ്, ബ്രദർ അബിജിത്ത്, ജോൺ ചിറയിൽ, സെൽവരാജ് വിൽസൺ, ജോസഫ് രാജൻ, ജോബി ദാനിയേൽ, സുനില്‍ ചാക്കോ, അനീഷ്, മെബിൻ ജോസഫ്, ജോൺ പോൾ, ഇടവക ട്രസ്റ്റിമാരായ അജോയി കെ വർഗ്ഗീസ്, റെന്നി തോമസ് തേവേരിൽ എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്‍കി. നേർച്ച കഞ്ഞി വിതരണവും നടന്നു.

ഈസ്റ്റർ ദിനത്തിൽ രാവിലെ 5ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിക്കും.

Print Friendly, PDF & Email

Leave a Comment

More News