എടത്വ: പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുളയുടെ ഈസ്റ്റർ ആശംസ കൗതുകവും വേറിട്ടതുമാകുന്നു.
“യേശു ക്രിസ്തു ആടുകൾക്ക് വേണ്ടി അവിടുത്തെ സ്വന്ത ജീവൻ കാൽവറി ക്രൂശിൽ അവസാന തുള്ളി രക്തവും മറുവിലയായി നൽകി അവയെ വീണ്ടെടുത്തവനും ആടുകളുടെ നല്ല ഇടയനും അവയുടെ വാതിലുമാകുന്നു” എന്നും
“ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നത് പോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.ആടുകൾക്ക് വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.” എന്ന ബൈബിൾ വചനം ആണ് ഈസ്റ്റർ ദിനത്തിൽ ഒരു ആട്ടിൻകുട്ടിയെ ഇടതു കൈയ്യിൽ എടുത്ത് ഉള്ള ഫോട്ടോ സഹിതം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്.സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിലെ തിരു ഉയിര്‍പ്പിന്റെ തിരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്തതിന് ശേഷം മകനോടൊപ്പം മടങ്ങി വരവെ സഹോദരി മറിയാമ്മ മത്തായി ഗീവര്‍ഗ്ഗീസിന്റെ ഭവനത്തിലെത്തി സംസാരിച്ചു കൊണ്ടിരിമ്പോൾ അടുത്തേക്ക് ഓടി വന്ന ആട്ടിൻ കുട്ടിയെ താലോലിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോയാണ് ശ്രദ്ധേയമായത്.
നൂതനമായ സമാധാന നിർമ്മാണ സമീപനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതി ൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ ആഫ്രിക്ക ഗ്ലോബൽ റിഫോമേഴ്സ് ഫൗണ്ടേഷൻ പ്രസിഡന്റും നൈജീരിയ അംബാസിഡറുമായ ഗോഡ്സൺ ഉവാഡേൽ ഈസ്റ്റർ ദിനത്തിൽ ഈ ഫോട്ടോ പങ്കു വെച്ചാണ് ഈസ്റ്റർ ആശംസ നേർന്നിരിക്കുന്നത്.
അമ്പലപ്പുഴയിലുള്ള സ്നേഹവീട് വയോജന പരിപാലന കേന്ദ്രത്തിലെ അഗതികൾക്ക് ‘വിഷുക്കൈനീട്ടം’ തപാലിലെത്തിച്ചത് ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവർക്ക് നവ്യാനുഭവമായി.അശരണരോടുള്ള കരുതലാണ് വിഷുദിനത്തിൽ തലവടി വാലയിൽ ബെറാഖാ ഭവനിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ.ജോൺസൺ വി ഇടിക്കുള നല്കിയത്.ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറായ ഡോ ജോൺസൺ വി.ഇടിക്കുളയ്ക്ക് കൊൽക്കത്ത മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് വെച്ച് മദർ തെരേസയുടെ 27-ാം ചരമ വാർഷിക ദിനത്തിൽ മദർ തെരേസ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഗ്ലോബൽ പീസ് അവാർഡ് ലഭിച്ചിരുന്നു.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആതുരസേവന രംഗത്ത് നിലകൊള്ളുന്ന ഇദ്ദേഹം ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ ‘ മാർട്ടിൻ ലൂഥർ കിംങ്ങ് ഔട്ട്സ്റ്റാൻ്റിങ്ങ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.