ഫ്രാൻസിസ് മാർപാപ്പ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നല്ല ശമര്യക്കാരൻ : ഡോ. ജോൺസൺ വി ഇടിക്കുള

എടത്വ: ഫ്രാൻസിസ് മാർപാപ്പ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നല്ല ശമര്യക്കാരൻ ആയിരുന്നുവെന്ന് പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള . ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാ സഭയെ മാത്രമല്ല ദുഃഖത്തിലാഴ്ത്തിയത്. സ്നേഹം, കാരുണ്യം, കരുണ, നീതി, സമാധാനം, എളിമ എന്നിവയുടെ വിളനിലമായിരുന്നു സമാനതകളില്ലാത്ത ആ സവിശേഷമായ വൃക്തിത്വം. എപ്പോഴും നിരാലംബർക്കും അടിച്ചമർത്തപ്പെട്ടവർക്കും ഒപ്പം നിന്ന യഥാർത്ഥ ഇടയ ശ്രേഷ്ഠൻ ആയിരുന്നു അദ്ദേഹം.

പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സമർപ്പണം ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ വിശ്വാസങ്ങളെയും അതിർത്തികളെയും മറികടന്ന് സ്പർശിച്ചു. ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള വലിയ ഇടയൻ ഇനി ജനഹൃദയങ്ങളിൽ.

Print Friendly, PDF & Email

Leave a Comment

More News