ലോകം കണ്ടതിൽ വച്ച് ഏറ്റവും പുരോഗമന ചിന്തയുള്ള മാർപാപ്പയെ ആണ് നഷ്ടമായിരിക്കുന്നത്: തോമസ് കെ തോമസ് എം.എൽ.എ

കുട്ടനാട് : മാറ്റങ്ങളുടെ പാപ്പാ വിട പറയുമ്പോൾ ലോകം കണ്ടതിൽ വച്ച് ഏറ്റവും പുരോഗമന ചിന്തയുള്ള മാർപാപ്പയെ ആണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് എൻ.സി.പി (എസ് ) സംസ്ഥാന അദ്ധ്യക്ഷൻ തോമസ് കെ തോമസ് എം.എൽ.എ. യാഥാസ്ഥിതികൻ ആയിരിക്കുമ്പോഴും തന്റെ കാഴ്ചപ്പാടുകളിൽ സമൂലമായ പുരോഗമന നിലപാട് ഉണ്ടായിരുന്ന മാർപാപ്പ എന്നതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ സ്വീകാര്യത.

പാരമ്പര്യത്തിന്റെ കാർക്കശ്യത്തിൽ എളിമയോടെ അശരണർക്ക് ആലംബമാകുവാൻ മറന്നു പോകരുതെന്നതടക്കമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഓർമ്മപ്പെടുത്തൽ ലോകം ഇന്നോളം കേൾക്കാത്ത വലിയ സന്ദേശമായിരുന്നു. സ്വയം എളിമപ്പെടുക എന്ന ക്രിസ്തുവചനത്തിന്റെ നേർസാക്ഷ്യം ആകുവാൻ തന്റെ പ്രവർത്തി വഴി സാധിച്ചതിലൂടെ ഫ്രാൻസിസ് മാർപാപ്പയെ ലോകത്തിൻറെ തന്നെ പാപ്പയാക്കി. മനുഷ്യരെ മറന്നുകൊണ്ട് ദൈവവുമായുള്ള യഥാർത്ഥ ബന്ധം സാധ്യമാകില്ലെന്ന് വ്യക്തമാക്കിയ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News