ദിവ്യ ശബരി എം എൽ എ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

തൊണ്ണൂറ്റി രണ്ടിൽ കേരള മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരൻ തിരുവനന്തപുരത്തിനു അടുത്തു വച്ചു കാർ അപകടം ഉണ്ടായി ഗുരുതരാവസ്‌ഥയിൽ അമേരിക്കയിലേക്ക് വിദഗ്ദ്ധ ചികിത്സക്ക് ആയി പോയ തക്കം നോക്കി അദ്ദേഹത്തിന്റെ അടുത്ത അനുയായികളും അരുമ ശിഷ്യരും ആയിരുന്ന രമേശ് ചെന്നിത്തലയും എം ഐ ഷാനവാസും ജി കാർത്തികേയനും കൂടി കരുണാകര പുത്രൻ കെ മുരളീധരന്റ ഐ ഗ്രൂപ്പിലെ നേതൃത്വം അംഗീകരിക്കാൻ തയ്യാറാകാതെ കുറെയധികം ഐ ഗ്രൂപ്പ്‌ അണികളെ അടർത്തിയെടുത്തു ഉണ്ടാക്കിയ ഗ്രൂപ്പ്‌ ആണ്‌ തിരുത്തൽ വാദി

കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്നുഗ്രൂപ്പ്‌യോഗങ്ങൾ വിളിച്ചുകൂട്ടി പ്രസംഗിച്ചു ഈ മൂവർ സംഘം ഐ ഗ്രൂപ്പിലെ പ്രബലരായ പല നേതാക്കളെയും ഒരുപാട് പ്രവർത്തകരെയും തിരുത്തൽ വാദിയാക്കി. ഇപ്പോഴത്തെ കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുൻ കൊച്ചി മേയറും കെ പി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന എൻ വേണുഗോപാൽ തുടങ്ങിയ നേതാക്കൾ ഒക്കെ ഈ മൂവർ സംഘത്തിന്റെ പ്രലോഭനത്തിൽ വീണു തിരുത്തൽ വാദി ആയവർ ആണ്‌

പലതവണ കോട്ടയത്തും മാവേലിക്കരയിലുമായി എം പി ആയിരുന്ന ചെന്നിത്തല പിന്നീട് എ ഐ സി സി സെക്രട്ടറി ആയും ഡൽഹിയിലെ പിടിപാടിൽ കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റിയിലെ സ്‌ഥിരം ക്ഷണിതാവ് ആയും കെ പി സി സി പ്രസിഡന്റ് ആയും കേരളത്തിലെ ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവും ഒക്കെയായി ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പോയപ്പോൾ എവിടെ നിർത്തിയാലും ജയിക്കാത്ത എം ഐ ഷാനവാസിനു ഒടുവിൽ യൂ ഡി ഫ് ശക്തികേന്ദ്രമായ വയനാട് ലോക്സഭ മണ്ഡലം വേണ്ടി വന്നു ജയിച്ചു ഡൽഹിയിൽ എത്താൻ

ഈ മൂവർ സംഘത്തിലെ മൂന്നാമൻ ആയ മിതഭാഷിയും അധികം ആക്രാന്തം അധികാരത്തോട് കാണിക്കാത്ത ആളുമായ ജി കാർത്തികേയൻ മറ്റു രണ്ടു പേരും കുറേനാൾ തിരുത്തൽ വാദി കൊണ്ടുനടന്നു മടുത്തപ്പോൾ തിരുത്തൽ വാദി മാറ്റി ഗ്രൂപ്പിന് മൂന്നാം ഗ്രൂപ്പെന്ന പേരിൽ പരിഷ്കരിച്ചു മുന്നോട്ടു പോയപ്പോൾ ആ പുറകെ പോകാതെ ആദർശധീരൻ എന്ന മേൽവിലാസം ഉള്ള എ കെ ആന്റണിയിൽ അഭയം തേടുകയാണ് ഉണ്ടായത്

കരുണാകരനെ മാറ്റി എ കെ ആന്റണിയെ കേരളത്തിന്റെ മുഖ്യമന്ത്രി കോൺഗ്രസ്‌ ഹൈകമാൻഡ് ആക്കിയ രണ്ടു തവണയും ആന്റണി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ജി കാർത്തികേയൻ പിന്നീട് ആന്റണി മാറി ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയ രണ്ടായിരത്തി പതിനൊന്നു മുതൽ കേരള നിയമസഭ സ്പീക്കർ ആയിരുന്നു

കെ പി സി സി പ്രസിഡന്റ് ആകണം എന്ന തന്റെ ജീവിത അഭിലാഷം പൂർത്തീകരിക്കാതെ ഗുരുതര രോഗത്തിന് അടിമപ്പെട്ടു അകാലത്തിൽ ഈ ലോകത്തോട് വിടപറയേണ്ടി വന്നു പലതവണയായി ആര്യനാട് നിന്നും അരുവിക്കരയിൽ നിന്നും എം എൽ എ ആയിട്ടുള്ള മാന്യതയുടെ പ്രതീകവും ആയ ജി കാർത്തികേയൻ

ബഹുമുഖ പ്രതിഭ ആയിരുന്ന കാർത്തികേയൻ അന്തരിച്ച ഒഴിവിൽ അരുവിക്കരയിൽ ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം ഉമ്മൻചാണ്ടിയുടെ നേതൃതൊത്തിൽ കാർത്തികേയന്റെ വീട്ടിൽ എത്തുകയും അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ സുലേഖയോട് അരുവിക്കരയിൽ സ്‌ഥാനാർഥി ആകണം എന്നാവശ്യപ്പെടുകയും ചെയ്തു. പക്ഷേ കോൺഗ്രസ്‌ നേതൃതൊത്തിന്റെ ആവശ്യം സ്നേഹത്തോടെ നിരസിച്ച സുലേഖ തനിക്കു പകരം ശുപാർശ ചെയ്തത് അവരുടെ മൂത്ത പുത്രനും ഐ ടി ബിരുദധാരിയും ടാറ്റയിൽ ഉന്നത ഉദ്യോഗസ്‌ഥനുമായിരുന്ന കെ എസ് ശബരിനാദിനെ ആയിരുന്നു

അങ്ങനെ രണ്ടായിരത്തി പതിനഞ്ചിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ ബി ജെ പി ക്കായി മുതിർന്ന നേതാവ് ഒ രാജാഗോപാലും കൂടി അണിനിരന്നപ്പോൾ ദേശീയ ശ്രെദ്ധ ആകർഷിച്ച മത്സരത്തിൽ പതിനയ്യായിരത്തിൽ പരം വോട്ടുകളുടെ ഉജ്ജല ഭൂരിപക്ഷത്തിൽ മുപ്പത്തി മൂന്നാം വയസ്സിൽ കോമളനായ ശബരി ആദ്യമായി കേരള നിയമസഭയിൽ എത്തി

തുടർന്ന് ഒരു വർഷം കഴിഞ്ഞു നടന്ന പൊതു തെരെഞ്ഞെടുപ്പിലും അരുവിക്കരയിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറി അരുവിക്കരയെ കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടുനടന്ന ശബരി മണ്ഡലത്തിലെ ഒരാവശ്യവും ആയാണ് അന്നു തിരുവനന്തപുരത്തു നോഡൽ ഓഫീസർ ആയിരുന്ന ദിവ്യ എസ് അയ്യർ ഐ എ സ് നെ അവരുടെ ഓഫീസിൽ കാണുവാൻ എത്തുന്നത്

ആദ്യമായി കണ്ടപ്പോൾ തന്നെ ഇരുവരുടെയും മനസ്സിൽ പ്രേമം മൊട്ടിടുകയും ആ പ്രേമം പിന്നീട് അഗാധമായ പ്രണയം ആയി മാറുകയും ചെയ്തപ്പോൾ പരസ്പരം കാണാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തി ഈ എം എൽ എ ഐ എ എസ് പ്രണയിതാക്കൾ

അങ്ങനെ രണ്ടായിരത്തി പതിനേഴിൽ വിവാഹിതർ ആയ ഇരുവരും ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും വളരെ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോയി സമൂഹത്തിനു മാതൃകയായി

രണ്ടായിരത്തി ഇരുപത്തി ഒന്നിൽ നടന്ന നിയമസഭ പൊതു തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ മൂന്നാമതും അങ്കത്തിനിറങ്ങിയ ശബരിക്ക് പക്ഷേ കാലിടറി പരാജയത്തിന്റെ കൂപ്പു കുഴിയിൽ വീണ ശബരിക്ക് വീട്ടിൽ കയറി തൊഴിൽ രഹിതനായി ഇരിക്കേണ്ടി വന്നു

തുടർച്ചയായി രണ്ടാമതും വലിയ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി ആയി പിണറായി വിജയൻ അധികാരത്തിൽ വരികയും കോൺഗ്രസും ഒപ്പം യൂ ഡി എഫും ദുർബലവും ആയപ്പോൾ സാധാരണ ഒരു പണിയും ഇല്ലാത്തവർക്ക് കൊടുക്കുന്ന ചാനലുകളിലെ അന്തി ചർച്ചയ്ക്കു പൊയ്ക്കോള്ളുവൻ ആണ്‌ ഉന്നത ബിരുദധാരിയായ ശബരിയോട് കോൺഗ്രസ്‌ നേതൃത്വം പറഞ്ഞത്

ഈ സമയത്തു പത്തനംതിട്ടയിൽ ജില്ലാ കളക്ടർ ആയിരുന്ന ദിവ്യ എസ് നായർ തന്റെ ഔദ്യോഗിക ജോലിയിലെ മികച്ച പ്രവർത്തനങ്ങൾ കൊണ്ടു ഇന്ത്യയിലെ ഏറ്റവും മികച്ച കളക്ടർക്കുള്ള അവാർഡും കരസ്ധമാക്കി

തന്റെ ഭർത്താവിനോട് കോൺഗ്രസ്‌ നേതൃത്വം കാണിച്ച അവഗണനയിൽ മനം നൊന്തതുകൊണ്ടാവാം പിന്നീട് ഇടതുപക്ഷ ഗവണ്മെന്റിനോടും മുഖ്യമന്ത്രിയോടും കൂടുതൽ അടുക്കുന്ന ദിവ്യയെ ആണ്‌ കേരളത്തിലെ പൊതു സമൂഹം കണ്ടത്

രണ്ടു വർഷം മുൻപ് വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ആയി ചുമതല ഏറ്റ ദിവ്യ അതിന്റ ഉദ്ഘടന ചടങ്ങിൽ പിണറായിയെ പുകഴ്ത്തിയത് ഏതെങ്കിലും പാർട്ടി സഖാക്കൾ ജില്ലാ കമ്മിറ്റിയിലോ സംസ്‌ഥാന കമ്മിറ്റിയിലോ കയറി പറ്റാൻ പിണറായി പ്രകീർത്തനം ചൊല്ലുന്നതിലും അപ്പുറം ആയിരുന്നു

കണ്ണൂർ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എതിരെ രണ്ടായിരത്തി ഒൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അദ്ദേഹത്തെ വ്യെക്തിപരമായും രാഷ്ട്രീയപരമായും അവഹേളിക്കുകയും ചെയ്ത കണ്ണൂരിൽ നിന്നുള്ള സി പി എം ന്റെ യുവ നേതാവ് കെ കെ രാഗേഷിനെ കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ സെക്രട്ടറി ആയി സി പി എം പ്രഖ്യാപിച്ചപ്പോൾ സംസ്‌ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പോലും പറയാത്ത രാഗേഷിന്റെ മേന്മയും കഴിവും പുകഴ്ത്തലുകളുമായി ആണ്‌ കോൺഗ്രസ്‌ നേതാവ് ശബരിയുടെ ഭാര്യ ദിവ്യ രംഗത്തു വന്നത്

നിലവിലെ ഇടതുപക്ഷ ഗവണ്മെന്റിന് ജനപിന്തുണ ഇല്ലെന്നും ഈ ജനദ്രോഹ ഗവണ്മെന്റ് അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടും എന്നും പ്രചരിപ്പിച്ചു അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്താം എന്ന് കോൺഗ്രസും യൂ ഡി ഫ് ഉം പ്രതീക്ഷിക്കുമ്പോൾ ഇന്ന് കേരളത്തിലെ ഏറ്റവും ശക്തനും തന്ത്രശാലിയുമായ രാഷ്ട്രീയ നേതാവ് പിണറായി വിജയനെ മുന്നിൽ നിർത്തി തെരെഞ്ഞെടുപ്പിനെ നേരിട്ടാൽ വീണ്ടും അധികാരത്തിലെത്താം എന്ന് സി പി എം ഒപ്പം എൽ ഡി ഫ് ഉം കണക്കു കൂട്ടുമ്പോൾ അരുവിക്കരയിൽ കോൺഗ്രസിനായി ശബരീനാഥും കാർത്തികേയന്റെ പഴയ മണ്ഡലമായ ആര്യനാട് സി പി എം ടിക്കറ്റിൽ ദിവ്യ എസ് ഐയ്യെരും മത്സരിച്ചാലും അത്ഭുതപ്പെടുവാൻ ഇല്ല

വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് പാസ്സായി മെഡിക്കൽ ഡോക്ടർ ആയ ശേഷം ഇന്ത്യൻ അഡ്മിനിസ്ട്രേറ്റ് സർവീസ് ൽ എത്തിയ ദിവ്യ എസ് ഐയ്യർ എന്ന അതി ബുദ്ധിമതിയും സമർത്ഥയുമായ ബ്യൂറോക്രാറ്റ് ഇടതുപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാലും യൂ ഡി ഫ് അധികാരത്തിൽ വന്നാലും കാർത്തികേയൻ കുടുംബത്തിൽ നിന്നും ഒരു എം ൽ എ കേരള നിയമസഭയിൽ ഉണ്ടാവണം എന്ന് തീരുമാനിച്ചിട്ടുണ്ടോ എന്നറിയാൻ അധിക കാലം കാത്തിരിക്കേണ്ട

 

Print Friendly, PDF & Email

Leave a Comment

More News