വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര സംഘടിപ്പിക്കും

മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര നയിക്കുന്ന പദയാത്ര ഏപ്രിൽ 27ന് ഞായറാഴ്ച നടക്കും.

കേരള പദയാത്രയുടെ സന്ദേശം പഞ്ചായത്തിന്റെ മുഴുവൻ ഗ്രാമങ്ങളിലും എത്തിക്കുകയെന്നതാണ് പഞ്ചായത്ത് പദയാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പദയാത്ര സ്വാഗതസംഘം കൺവീനർ ഷബീർ കറുമുക്കിൽ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News