വിദ്യാഭ്യാസ വകുപ്പിന്റെ മതാടിസ്ഥാനത്തിലുള്ള വിവരശേഖരണ സർക്കുലർ സംഘപരിവാർ മോഡൽ : ഫ്രറ്റേണിറ്റി

മലപ്പുറം : ആദായ നികുതി നൽകാത്ത ക്രിസ്ത്യൻ ഉദ്യോഗസ്ഥന്മാരുടെ മാത്രം പേരുവിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള സർക്കുലർ ഇറങ്ങിയിരിക്കുന്നു.വിദ്യാഭ്യാ സ വകുപ്പിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരിൽ നിന്നുള്ള ക്രൈസ്തവ ഉദ്യോഗസ്ഥരുടെ വിവരമാണിങ്ങനെ ശേഖരിക്കുന്നത്. ഡിപിഐയിൽ നിന്നുള്ള നിർദ്ദേശപ്രകാരം വിദ്യാഭ്യാസ ഉപജില്ല ഓഫീസർമാരാണ് സ്ഥാപന മേധാവികൾക്ക് ഇത്തരം സർക്കുലർ നൽകിയിരിക്കുന്നത്.
ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാത്തതും സാംസ്കാരിക കേരളത്തിന് ഏറെ അപമാനകരവുമാണ് മാതാടിസ്ഥാനത്തിലുള്ള വിവരശേഖരണം ആവിശ്യപ്പെട്ടിട്ടുള്ള സർക്കുലർ.
ജനങ്ങളെ വേർതിരിച്ചു കാണുകയും മതം പറഞ്ഞു ഉദ്യോഗസ്ഥന്മാരുടെ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണ്. മതവും ജാതിയും നോക്കിയല്ല സർക്കാർ സർവീസിൽ ജോലി നൽകുന്നതും ഉദ്യോഗസ്ഥമാർക്ക് സംഭവിക്കുന്ന വീഴ്ചകൾക്ക് നടപടി എടുക്കേണ്ടതും.
സംഘപരിവാർ രാജ്യത്ത് നടത്തുന്ന വർഗീയ ധ്രുവീകരണത്തിനു പഠിക്കുന്ന ഉദ്യോഗസ്ഥന്മാർ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിൽ ഉണ്ടെന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ സംഘപരിവാറിന്റെ വിവേചന മനോഭാവമുള്ള ഉദ്യോഗസ്ഥന്മാരെ നിയന്ത്രിക്കാൻ പിണറായി സർക്കാർ ഇച്ഛാശക്തി കാണിക്കണം.
കേരളീയ സമൂഹത്തിനിടയിൽ മതപരമായ വേർതിരിവ് സൃഷ്ടിക്കുന്ന വിദ്യാഭ്യാസ വകുപ്പിലെ സംഘപരിവാർ സ്വാധീനമുള്ള ഉദ്യോഗസ്ഥ ലോബികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും വരെ സമരപ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു.
അഡ്വ അമീൻ യാസിർ, ഹാദി ഹസ്സൻ,സാബിറ ശിഹാബ്, അജ്മൽ ഷഹീൻ, സുജിത്ത് പി, റമീസ്‌ ചാത്തല്ലൂർ,എം ഇ അൽത്താഫ്, സി. എച്ച് ഹംന എന്നിവർ നേതൃത്വം നൽകി.
Print Friendly, PDF & Email

Leave a Comment

More News