ചിങ്ങം : ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കാനത് സഹായിക്കും. ഇന്ന് നിഷേധാത്മകമായ ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കാൻ നിങ്ങളോട് ഉപദേശിക്കുകയാണ്. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും.
കന്നി : ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗാത്മകവ്യക്തി ഇന്ന് പുറത്തുവരും. നിങ്ങൾ വളരെ നല്ല ഒരു കൊമേഡിയനായി (രസിപ്പിക്കാൻ കഴിവുള്ളവനായി) ജനങ്ങളെ വൈകുന്നേരങ്ങളിൽ തമാശകൾ കൊണ്ട് വിസ്‌മയിപ്പിക്കുന്നതാണ്. എല്ലാകാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യുകയും, കുറച്ച് ഊർജം ഭയാനകമായ ചില കാര്യങ്ങൾക്കും ചുമതലകൾക്കും വേണ്ടി മാറ്റി വയ്‌ക്കുകയും ചെയ്യും.
തുലാം : നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഇന്ന് ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക് നിങ്ങൾ ഇന്ന് മാനസിക സംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് നിങ്ങൾ സമ്പാദിക്കും. മനസിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടുവാനും നിങ്ങൾക്ക് കഴിയും.
വൃശ്ചികം : ദീർഘകാലനിക്ഷേപങ്ങൾക്കും ഭൂമികച്ചവടത്തിനും ഇന്ന് നല്ല ദിവസമാണ്. അത് ദീർഘകാലലാഭത്തിനും നേട്ടത്തിനും വഴിയൊരുക്കും. ഇത് നഷ്‌ടപ്പെടുത്താതെ, ജീവിതത്തിന്‍റെ സന്തോഷവും സുഖവും ആസ്വദിക്കുക. എല്ലാ അവസരങ്ങളെയും തുറന്ന കയ്യോടെ സ്വീകരിക്കുക.
ധനു : ഇന്ന് നിങ്ങൾ സമ്മർദമുള്ള ജീവിതരീതിയേയും അതിന്‍റെ അനന്തരഫലങ്ങളേയും പ്രതിരോധിക്കേണ്ടതാണ്. ഇത് നിങ്ങളെ നല്ലതായിരിക്കുന്നതിന് സഹായിക്കുന്നു. ഒരു സ്ഥാനക്കയറ്റത്തിന്‍റെയോ ശമ്പളവർധനവിന്‍റെയോ വാർത്തയോടെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നല്ലനിലയിലെത്തും.
മകരം : നിങ്ങൾ ഇന്ന് കൂടുതൽ വികാരഭരിതനാകാനും ദുഖിതനാകാനും അനുവദിക്കരുത്. അല്ലങ്കിൽ അത് നിങ്ങളുടെ തീരുമാനങ്ങൾക്ക് വ്യക്തത കുറയ്ക്കുകയും വിജയത്തിന്‍റെ വഴിയിൽ തടസം നിൽക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ സ്വീകാര്യമായ സ്വഭാവവും, വളരെ ഭവ്യമായ (താഴ്‌ന്ന നിലയിലുള്ള) പെരുമാറ്റവും എല്ലാവരുടെയും ഹൃദയത്തെ നിങ്ങളിലേക്ക് അടുപ്പിക്കും.
കുംഭം : നിങ്ങൾ മനസിൽ കാണുന്ന ലക്ഷ്യങ്ങൾ, ജോലികൾ, പ്രതിസന്ധികൾ എന്നിവയിൽ നിങ്ങൾക്ക് ഉജ്വലവിജയം നേടാൻ സാധിക്കും. നിങ്ങളുടെ അഭ്യുദയകാംഷികൾ നിങ്ങളുടെ നേട്ടത്തിൽ നിങ്ങളെ വളരെയധികം പുകഴ്ത്തും. നിങ്ങളുടെ സുഹ്യത്തുക്കളെ നിങ്ങൾ കുടുംബാംഗങ്ങളെ പോലെ കാണും. അവരോടൊന്നിച്ച് അടുത്ത തിരക്കേറിയ ദിവസത്തിന് മുൻപ് സന്തോഷകരമായ സമയം ചെലവിടും.
മീനം : ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങൾ പ്രതീക്ഷിച്ചിരുന്ന നാഴികക്കല്ലായ കാര്യം ഇന്ന് എത്തിച്ചേരുകയും, ഇന്നൊരു പ്രധാന ദിവസമായിരിക്കുകയും ചെയ്യും. നിങ്ങളുടെ ഔദ്യോഗിക പദവിയും സാമൂഹിക നിലയും നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന പ്രോത്സാഹനം നൽകും.
മേടം : ലക്ഷ്‌മിയുടെ അനുഗ്രഹവും നിങ്ങള്‍ക്കുമേല്‍ വര്‍ഷിക്കപ്പെടും. അത് നിങ്ങള്‍ക്ക് സമ്പത്തിക സ്വാതന്ത്ര്യം നല്‍കിയേക്കും. ബിസിനസില്‍ നിന്നും ഇന്ന് ഗണ്യമായ ലാഭം പ്രതീക്ഷിക്കാം. അതേ സമയം സമൂഹത്തില്‍ നിങ്ങളുടെ മാന്യത വര്‍ധിക്കുകയും ചെയ്യും. വധൂവരന്‍മാരാകാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് അവരുടെ ഭാവി ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഉച്ചക്കു ശേഷം ജോലിയില്‍ നിങ്ങളുടെ ശ്രദ്ധ നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യം മോശമാകുകയും തന്മൂലം ചികിത്സാചെലവുകള്‍ ഉണ്ടാവുകയും ചെയ്യാനിടയുണ്ട്. കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ കഴിവതും വേഗം പരിഹരിക്കുക. അപകടസാധ്യത ഉള്ളതുകൊണ്ട് ഇന്ന് വഹനയാത്രകള്‍ ശ്രദ്ധിച്ച് വേണം.
ഇടവം : ഇന്ന് ദിവസം മുഴുവന്‍ ദൈവത്തിന്‍റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാകും. വിഷമങ്ങളുടെ ഭാണ്ഡക്കെട്ട് ഉപേക്ഷിച്ച് ആശ്വാസം കൈക്കൊള്ളുക. ഗൃഹാന്തരീക്ഷം ശന്തവും സമാധാനപൂര്‍ണവുമാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ജോലിസ്ഥലത്ത് നിങ്ങളിന്ന് ശ്രദ്ധാകേന്ദ്രമായിരിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. വൈകുന്നേരത്തോടെ പുതിയ പദ്ധതികള്‍ക്ക് തുടക്കമിടാം. ബിസിനസിലെ നേട്ടത്തിനുപുറമെ ഭാര്യയും മകനും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ടുവരും. പല വലിയ നേട്ടങ്ങളും കൈവരിക്കാവുന്ന ദിവസമണിന്ന്.
മിഥുനം : ഇന്ന് നിങ്ങളുടെ ജോലിസമയവും, കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയവും നിങ്ങൾ പ്രശംസനീയമായി വിഭജിക്കും. അങ്ങനെ നിങ്ങളുടെ തിരക്കേറിയ ജോലികൾക്കിടയിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാൻ നിങ്ങൾക്ക് സാധിക്കും. ഒരു ചെറിയ ഉല്ലാസയാത്ര ആസൂത്രണം ചെയ്‌ത് അവരെ സന്തോഷപൂർവം ഞെട്ടിക്കുവാനും സാധിക്കും. കൂടാതെ, നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം സത്യമാകാൻ പോകുന്നു.
കര്‍ക്കടകം : നിങ്ങൾ ഒരു ചെറിയ യാത്രയോ തീർഥാടനമോ ആസൂത്രണം ചെയ്യാം. അത് നിങ്ങളെ സന്തോഷിപ്പിക്കും. കൂടാതെ, നിങ്ങൾ ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും സ്നേഹിതരോടും കൂടി വളരെ സന്തോഷകരമായി നിങ്ങളുടെ ദിവസം ചെലവഴിക്കാൻ സാധ്യത കാണുന്നു.