മലപ്പുറം: ആദായനികുതി നൽകാത്ത ക്രിസ്ത്യൻ ഉദ്യോഗസ്ഥന്മാരുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ഉദ്യോഗസ്ഥരെ വേർതിരിച്ചു കാണുന്നതാണെന്നും മതം പറഞ്ഞു ഉദ്യോഗസ്ഥന്മാരുടെ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നത് ഭരണഘടന ലംഘനമാണെന്നും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് മലപ്പുറം ജില്ലാ പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു.
ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.വി സഫീർ ഷാ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് ജാബിർ ഇരുമ്പുഴി അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ഇ. എച്ച് നാസർ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. യോഗത്തിൽ ഏറിയാട് എ.യു.പിസ്കൂളിലെ അധ്യാപകൻ യൂസഫലി മാസ്റ്ററുടെ അകാല നിര്യാണത്തിൽ അനുശോചനവും അനുസ്മരണവും നടന്നു. . കെ. ഹനീഫ, വി .ശരീഫ് , ഹബീബ് മാലിക്ക് , ഷഹീർ വടക്കാങ്ങര , എ . ജുനൈദ് ,എം ഉസ്മാൻ , സി .എച്ച്. ഹംന , നഷീദ എന്നിവർ സംസാരിച്ചു.