ഐ സി എഫ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് ‘റെനവേഷ്യോ’ ‍ തുടങ്ങി

നോളജ് സിറ്റിയില്‍ നടക്കുന്ന ഐ സി എഫ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് ‘റെനവേഷ്യോ’യില്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി സംസാരിക്കുന്നു

നോളജ് സിറ്റി: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ സമ്മിറ്റ് ‘റെനവേഷ്യോ’ മര്‍കസ് നോളജ് സിറ്റിയില്‍ ആരംഭിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന് കീഴിലുള്ള 10 അംഗ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150ഓളം പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. ‘റിവൈവിങ് വിഷൻസ്; റീബിൽഡിങ് ബോണ്ട്‌സ്’ എന്ന പ്രമേയത്തിലാണ് സമ്മിറ്റ് നടക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ആരംഭിച്ച സമ്മിറ്റില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി. ആദ്യ സെഷനില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രതിനിധികളുമായി സംവദിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍ കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, നോര്‍ക്ക റൂട്സ് പ്രൊജക്ട് മാനേജര്‍ കെ വി സുരേഷ് സംസാരിച്ചു. മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍ എന്നിവര്‍ സമ്മിറ്റ് നടപടികള്‍ക്ക് നേതൃത്വം നൽകി.

സമാപന ദിവസമായ ഇന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍, സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്ലിയാര്‍, സയ്യിദ് അലി ബാഫഖി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ തുടങ്ങിയ പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും. തുടര്‍ന്ന്, പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നടക്കും.

ഐ സി എഫ് ഇന്റര്‍നാഷണല്‍ നേതാക്കളായ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, നിസാർ സഖാഫി, സയ്യിദ് ഹബീബ് കോയ തങ്ങൾ, മമ്പാട് അബ്ദുൽ അസീസ് സഖാഫി തുടങ്ങിയവർ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Leave a Comment

More News