ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ദേശീയ പദ്ധതികളുമായി മർകസ്

2025-28 വർഷത്തേക്കുള്ള കർമ പദ്ധതികൾ അവതരിപ്പിച്ചു

മർകസ് ജനറൽബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു

കോഴിക്കോട്: ദേശീയ തലത്തിൽ പ്രത്യേക പ്രാധാന്യം നൽകി വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പദ്ധതികൾ വ്യാപകമാക്കാൻ മർകസു സഖാഫത്തി സുന്നിയ്യ. 2025-28 വർഷത്തെ മർകസ് ജനറൽ ബോഡിയുടേതാണ് തീരുമാനം. പ്രവർത്തന സൗകര്യത്തിന് രാജ്യത്തെ 16 റീജിയനുകളായി ക്രമീകരിച്ചാണ് പദ്ധതികൾ ഏകോപിപ്പിക്കുക. വിദ്യാഭ്യാസത്തിലൂടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണത്തിലൂടെ മാത്രമേ ഗ്രാമീണ ജനതയുടെ ഉന്നമനം സാധ്യമാവൂ എന്ന കഴിഞ്ഞ ഏതാനും വർഷങ്ങളുടെ പ്രവർത്തന അനുഭവത്തിൽ നിന്നാണ് വിപുലീകരണ പദ്ധതികൾക്ക് തുടക്കമിടുന്നത്. സമസ്ത നൂറാം വാർഷിക കർമ പദ്ധതികളുടെ സാക്ഷാത്കാരമായാണ് പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.

പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക റീജിയനുകളിൽ നിലവിലുള്ള ക്യാമ്പസുകൾ ഇന്റഗ്രേറ്റഡ് നോളേജ് ഹബ്ബാക്കി മാറ്റുക, മർകസ് പബ്ലിക് സ്‌കൂളുകൾ, സീക്യൂ നെറ്റ്‌വർക്കുകൾ ദേശിയ തലത്തിൽ വ്യാപിപ്പിക്കുക, ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ലോ കോളേജുകളും നിയമ സഹായ വേദികളും സ്ഥാപിക്കുക, മെഡിക്കൽ മിഷന്റെ ഭാഗമായി ഹോസ്പിറ്റലുകളും പഠന കേന്ദ്രങ്ങളും നിർമിക്കുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കൂടാതെ കേരളത്തിലെ മർകസ് സ്ഥാപനങ്ങളിൽ ഇതര സംസ്ഥാനക്കാർക്ക് കൂടുതൽ പ്രവേശനം നൽകുന്നതിനുള്ള നടപടി ക്രമങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രഖ്യാപിച്ച സ്വകാര്യ യൂണിവേഴ്‌സിറ്റിയുടെ സാക്ഷാത്കാരത്തിനും മർകസ് അൻപതാം വാർഷികത്തിനുമുള്ള പ്രാഥമിക പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ജാമിഅ മർകസ്, സമന്വയ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സ്‌കിൽ ഡവലപ്മെന്റ് സെന്ററുകൾ സ്ഥാപിക്കാനും സംരംഭകത്വ പരിശീലനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

ജനറൽ ബോഡി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, അബൂ ഹനീഫൽ ഫൈസി തെന്നല, ത്വാഹ മുസ്‌ലിയാർ കായംകുളം, പി വി മൊയ്തീൻ കുട്ടി മുസ്‌ലിയാർ താഴപ്ര, എപി അബ്ദുൽ കരീം ഹാജി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, റഹ്മതുല്ലാഹ് സഖാഫി എളമരം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബ്ദുൽ മജീദ് കക്കാട്, എൻ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സി പി സൈതലവി മാസ്റ്റർ, എ സൈഫുദ്ദീൻ ഹാജി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സി പി ഉബൈദുല്ല സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, കൽത്തറ അബ്ദുൽ ഖാദിർ മദനി, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പിസി ഇബ്‌റാഹീം മാസ്റ്റർ, പി മുഹമ്മദ് യൂസുഫ്, ഡോ. അബ്ദുസ്സലാം, സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, മൻസൂർ ഹാജി ചെന്നൈ, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, വി എച്ച് അലി ദാരിമി എറണാകുളം, ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ടികെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, ഉസ്മാൻ മുസ്‌ലിയാർ വയനാട്, പി കെ അലികുഞ്ഞി ദാരിമി, കെ എസ് മുഹമ്മദ് സഖാഫി, അബ്ദുൽ ജബ്ബാർ സഖാഫി പെഴക്കാപ്പിള്ളി, സുലൈമാൻ കരുവള്ളൂർ, അബ്ദുൽ മുത്വലിബ് സഖാഫി, പുന്നോറത്ത് അമ്മദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News