തിരുവനന്തപുരം: ജെ.എൻ.യു യൂണിയൻ തെരഞ്ഞെടുപ്പിലെ എൻ.എസ്.യു.ഐ- ഫ്രറ്റേണിറ്റി സഖ്യ (Alliance For Social Democracy) വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി മുഹമ്മദ് കൈഫിൻ്റെ മികച്ച പ്രകടനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ നവജനാധിപത്യ മുന്നേറ്റങ്ങൾക്ക് ശക്തിപകരുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രസ്താവിച്ചു. എസ്.എൽ.എൽ & സി.എസ്, സ്ക്കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസ് കൗൺസിലമാരെ വിജയിപ്പിക്കാനും സഖ്യത്തിന് സാധിച്ചു.
ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റിയംഗമായ മുഹമ്മദ് കൈഫ് 939 വോട്ടുനേടി 840 വോട്ട് കരസ്ഥമാക്കിയ എസ്.എഫ്.ഐ സഖ്യ സ്ഥാനാർത്ഥി സന്തോഷ് കുമാറിനേക്കാൾ മുന്നിലെത്തി. കഴിഞ്ഞതവണ സ്ക്കൂൾ ഓഫ് ലാൻഗേജസ്, ലിറ്ററേച്ചൽ ആൻ്റ് കൾച്ചറൽ സ്റ്റഡീസ് കൗൺസിലറായി വിജയിച്ചയാളാണ് കൈഫ്.
സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായി എ.ബി.വി.പിക്കെതിരെ പലതരം മുന്നണി പരീക്ഷണങ്ങൾ നടന്ന
ജെ.എൻ.യുവിൽ ഫ്രറ്റേണിറ്റി – എൻ.എസ്.യു.ഐ അലയൻസ് പുതിയൊരു ചുവടുവെപ്പായെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി.