സിജിയും, സൗഹൃദം നോർത്ത് ചേവായൂർ റസിഡൻസ് അസോസിയേഷനും സംയുക്തമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ‘വിജയപഥം’, കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു.
ഏപ്രിൽ 28 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ച പരിപാടി വാർഡ് കൗൺസിലർ ഡോ. പി എൻ അജിത ഉദ്ഘാടനം ചെയ്തു.
സിജി പ്രിൻസിപ്പൽ കരിയർ കൗൺസിലർ സകരിയ എം വി അധ്യക്ഷത വഹിച്ച പരിപാടിയിൽ സിജി കരിയർ കൗൺസിലർ ജാഫർ സാദിഖ് കരിയർ ക്ലാസിന് നേതൃത്വം നൽകി.
പരിപാടിയിൽ സീനു അബ്രഹാം സ്വാഗതം പറയുകയും മനോഹരൻ എം, പിംഗളൻ എൻ പി എന്നിവർ ആശംസകളറിയിച്ചു സംസാരിക്കുകയും ചെയ്തു. സന്തോഷ് കുമാർ നന്ദി അറിയിച്ചു.