അങ്ങാടിപ്പുറം : വംശീയതയും വർഗീയതയും നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും, വർഗീയ ചേരി തിരിവില്ലാത്ത ഇന്ത്യക്കു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ കഴിയുകയുള്ളൂ എന്നും, ജാതിമത ചിന്തകൾക്ക് അതീതമായി ഈ നാടിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും നമ്മൾ ഒന്നാകണമെന്നും, പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്.
നാടിൻ്റെ നന്മക്ക് നമ്മളൊന്നാവണമെന്ന രാഷ്ട്രിയ പ്രമേയം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നയിക്കുന്ന സാഹോദര്യ കേരളാ പദയാത്രയുടെ പ്രചരണാർത്ഥം, വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് സെയ്താലിവലമ്പൂരിന്റെ നേതൃത്വത്തിൽ നടന്ന പദയാത്രയുടെ സമാപന പൊതുസമ്മേളനം പൂപ്പലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുന്നത്ത് പടിക്കൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസൻ മേലാറ്റ നിർവ്വഹിച്ചു. പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ് തിരൂർക്കാട് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ സെയ്താലി വലമ്പൂർ ഫ്രറ്റേണിറ്റി, പ്രവാസി വെൽഫെയർ, വിവിധ തൊഴിലാളി യൂണിയനികൾ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു.
കുട്ടികളും, സ്ത്രീകളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. എഫ് ഐ റ്റിയൂ ജില്ലാ വൈസ് പ്രസിഡണ്ട് ഫസൽ തിരൂർക്കാട്, വെൽഫെയർ മങ്കട മണ്ഡലം ജോയിൻ സെക്രട്ടറി ആബിദലി , രണ്ടാം വാർഡ് മെമ്പർ സാലിഹ നൗഷാദ്, ഫ്രറ്റേണിറ്റി മങ്കട മണ്ഡലം സെക്രട്ടറി അഷ്ഫഖ് പൂപ്പലം, 7,8 വാർഡ് യൂണിറ്റ് പ്രസിഡണ്ടുമാരായ സാജിദ് വടക്കേതിൽ, ആഷിക് ചാത്തോലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു പഞ്ചായത്ത് ജോയിൻ സെക്രട്ടറി സാഹിതാ വി കെ സ്വാഗതവും ജാഥാ കൺവീനർ സക്കീർ അരിപ്രാ നന്ദിയും പറഞ്ഞു.
വാർത്ത: കൺവീനർ