വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര നടത്തി

പൊതു സമ്മേളനം വടക്കാങ്ങരയിൽ ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു

മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര നയിച്ച പദയാത്ര മക്കരപ്പറമ്പ് ഹെവൻസ് ഓഡിറ്റോറിയം പരിസരത്ത് നിന്നാരംഭിച്ച് വടക്കാങ്ങര കിഴക്കേകുളമ്പിൽ സമാപിച്ചു.

പൊതുസമ്മേളനം വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം നിർവഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ടി ബഷീർ, സമീറ ശഹീർ, ആയിഷാബി ശിഹാബ് എന്നിവർ ജാഥാ ക്യാപ്റ്റനെ ഹാരാർപ്പണം നടത്തി.

ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, കെ.പി ഫാറൂഖ്, സാജിദ ശഫീഖ് എന്നിവർ സംസാരിച്ചു. മക്കരപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി സി.കെ സുധീർ സ്വാഗതവും ഷബീർ കറുമുക്കിൽ നന്ദിയും പറഞ്ഞു.

വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര നയിച്ച പദയാത്ര

Print Friendly, PDF & Email

Leave a Comment

More News