നക്ഷത്ര ഫലം (29-04-2025 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. തൊഴിലിടത്ത് അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടമുണ്ടാകും.വിദ്യാർഥികൾ പഠനത്തിൽ ഇന്ന് മികവ് കാണിക്കും.

കന്നി: ഇന്ന് നിങ്ങൾക്ക് ഒരു ഗംഭീര ദിവസമായിരിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും സാധ്യത.

തുലാം: സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. ജോലി സ്ഥലത്ത് സുഖകരമായ ഒരന്തരീക്ഷം ലഭിക്കും. അപൂർണമായി കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

വൃശ്ചികം: അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ബിസിനസ്‌പരമായി നിങ്ങൾക്ക് പല വഴിക്ക് നിന്നും ഇന്ന് കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തുക. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കില്ല.

ധനു: ധനുരാശിക്കാരെ ഇന്ന് ഭാഗ്യവും അവസരങ്ങളും തേടിയെത്തും. ശാരീരികവും മാനസികവുമായ ആരോഗ്യനില നല്ല രീതിയിലായിരിക്കും. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങള്‍ എല്ലാവരോടും അനുഭാവപൂര്‍വം പെരുമാറും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

മകരം: വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ കാര്യങ്ങളിലൂടെയും ധ്യാനത്തിലൂടെയും ആത്‌മീയ സംതൃപ്‌തി ലഭിക്കും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും.

കുംഭം: നിങ്ങളിന്ന് ആത്മീയമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവിടും. കുടുംബവുമായി യാത്ര പോകാൻ സാധ്യത. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. വിജയിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളെ നിങ്ങളുടെ ജോലികള്‍ തീര്‍ക്കുന്നതിനായി ഇന്ന് കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കും.

മീനം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക നേട്ടത്തിന് സാധ്യത.

മേടം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. അതിനാൽ തന്നെ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

ഇടവം: സാമ്പത്തികപരമായി ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. നിങ്ങള്‍ക്ക് സഹകരണവും പിന്തുണയും നല്‍കുന്ന ജീവനക്കാര്‍ ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് സുഖകരമായ ഒരന്തരീക്ഷം സൃഷ്‌ടിച്ചുതരും. അതിനാൽ അപൂർണമായി കിടക്കുന്ന നിങ്ങളുടെ പല ജോലികളും ഇന്ന് പൂര്‍ത്തീകരിച്ചേക്കും. സാമ്പത്തിക നേട്ടത്തിനും ഇന്ന് സാധ്യത കാണുന്നുണ്ട്.

മിഥുനം: സ്ഥിരതയും ചിട്ടയുമുള്ള ഒരു ദിവസമായിരിക്കും ഇന്ന്. ഒരു കുടുംബ നാഥനെന്ന നിലയിൽ അധിക സമയവും അവരോടൊപ്പവും ചെലവഴിക്കും. ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയിലായിരിക്കും. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും.

കര്‍ക്കടകം: ഓഫിസിൽ ഇന്ന് ഒരു മോശമായ ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കുക. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ട്രെക്കിങും അതുപോലുള്ള സാഹസിക വിനോദങ്ങളും നിങ്ങൾ ഇന്ന് പരീക്ഷിച്ചേക്കാം.

Print Friendly, PDF & Email

Leave a Comment

More News