കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ വിജയിച്ച് നൂറ് സീറ്റ് തികയ്ക്കാനിറങ്ങുന്ന എല്‍ഡിഎഫിനെ 99ല്‍ പിടിച്ച് നിര്‍ത്തുമെന്നു യുഡിഎഫ് സ്ഥനാര്‍ത്ഥി ഉമാ തോമസ് . പി.ടി തോമസിനെ നെഞ്ചിലേറ്റിയ തൃക്കാക്കരയിലെ ജനങ്ങള്‍ അദ്ദേഹത്തിന് വേണ്ടി തനിക്ക് വോട്ട് ചെയ്യും. പി.ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡിനും ഐക്യ ജനാധിപത്യ മുന്നണിക്കും കടപ്പാടും നന്ദിയും അവര്‍ അറിയിച്ചു. നിലപാടുകളുടെ രാജകുമാരനായാണ് പി.ടി പ്രവര്‍ത്തിച്ചത്. അതേ മാതൃക ഏറ്റെടുത്തായിരിക്കും തന്റെ പ്രവര്‍ത്തനം. പിടി തോമസ് മണ്ഡലത്തില്‍ പൂര്‍ത്തിയാക്കാനാകാതെ ബാക്കി വെച്ച് പോയ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എല്‍ഡിഎഫ് എത്ര ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാലും രാഷ്ട്രീയമായി നേരിടും. ആദ്യഘട്ടത്തില്‍ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും പി.ടി പോയ ശേഷം കരുത്തായി മുന്നോട്ട് നയിച്ചത് ബന്ധുക്കളും ഒപ്പം പ്രസ്ഥാനവുമാണ്. ആ പ്രസ്ഥാനം ആവശ്യപ്പെട്ടാല്‍ തനിക്ക് മറ്റൊന്നും ചിന്തിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.
Author: .
സത്യം തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ട്’; പി.സി.ജോര്‍ജിന് പരോക്ഷ മറുപടിയുമായി യൂസഫലി; നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടും
ഷാര്‍ജ: തന്നെക്കുറിച്ചുള്ള പ്രസ്താവന പി.സി.ജോര്‍ജ് തിരുത്തിയ സാഹചര്യത്തില്‍ ആ വിഷയത്തില്‍ ഇനി പ്രതികരിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ . യൂസഫലി ഷാര്‍ജയില്‍ പറഞ്ഞു. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് മലയാളികള്‍. തന്നെ കുറിച്ച് പറയുന്നതിലെ സത്യം തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ടെന്നും എം.എ യൂസഫലി പറഞ്ഞു. പി.സി.ജോര്‍ജ് വിഷയത്തിലെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് എം.എ.യുസഫലി ശ്രീബുദ്ധന്റെ വാക്കുകള്‍ മറുപടിയായി നല്‍കി. യെമനില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനു കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തി വരികയാണ് . അതിനു എല്ലാ അര്‍ഥത്തിലും തന്റെ പിന്തുണ ഉണ്ടാകും എന്നും യൂസഫലി പറഞ്ഞു
ലുലുവിന്റെ ഓഹരി വില്‍പ്പന 2023 പകുതിയോടെ – എം.എ യൂസഫലി
ഷാര്‍ജ: ലുലുവിന്റെ ഓഹരി വില്‍പന 2023 പകുതിയോടെ തുടങ്ങുമെന്ന് എം.എ യൂസഫലി. ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കും. ജീവനക്കാര്‍ക്കുകൂടി ഗുണമുണ്ടാകുന്ന രീതിയില്‍ മാനദണ്ഡമുണ്ടാക്കും. മലയാളികള്‍ക്കും ഓഹരി നേടാന്‍ അവസരമുണ്ടാകും. അവരാണ് തന്നെ വളര്‍ത്തിയത്. 2024 ഡിസംബറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ എണ്ണം 300 തികക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചു; പ്രഖ്യാപനം ഇന്ന്: ഉമ തോമസ് തന്നെയെന്ന് സൂചന
കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചരിത്രം കുറിച്ച് കോണ്‍ഗ്രസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിനുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചുവെന്നും പ്രഖ്യാപനം ഇന്നു തന്നെ നടക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ പേര് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്ന് ഇന്ദിര ഭവനില്‍ കൂടിയാലോചനയ്ക്കു ശേഷം നേതാക്കള്‍ ഒരുമിച്ചെത്തി മാധ്യമങ്ങളോട് പറഞ്ഞു. കെ.സുധാകരന്‍, ഉമ്മന്‍ ചാണ്ടി, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥനാര്‍ത്ഥി നിര്‍ണയം നിര്‍വഹിച്ചത്. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് തന്നെ തൃക്കാക്കരയില്‍ മത്സരിക്കുമെന്നാണ് സൂചന. പി.ടി തോമസ് എന്ന വികാരം ഉള്‍ക്കൊണ്ടു കൊണ്ടാണ് സ്ഥനാര്‍ത്ഥിയെ നിശ്ചയിച്ചിരിക്കുന്നത്. പി.ടി തോമസിന്റെ നഷ്ടം നികത്താനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പി.ടിയുടെ ഓര്‍മ്മ ആ മണ്ഡലത്തില്‍ നിന്ന് മാറിയിട്ടില്ല. പി.ടിക്ക് മണ്ഡലത്തോടുള്ള വൈകാരിക ബന്ധം പരിഗണിച്ച് ഇന്ന് വൈകിട്ട്…
യുഡിഎഫ് ആയുധമാക്കും; സില്‍വര്‍ലൈന്‍ കല്ലിടലില്‍ നിന്ന് പിന്മാറേണ്ടെന്ന് സര്‍ക്കാരിനോട് സിപിഎം
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കെ.റെയില്‍ കല്ലിടല്‍ നിര്‍ത്തിവയ്‌ക്കേണ്ടെന്ന് സിപിഎം. ഇത് സംബന്ധിച്ച് സര്‍ക്കാരിന് പാര്‍ട്ടി നിര്‍ദേശം നല്‍കി. കല്ലിടല്‍ നിര്‍ത്തിവച്ചാല്‍ യുഡിഎഫ് അത് രാഷ്ട്രീയ ആയുധമാക്കും. വികസന ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്ന തെരഞ്ഞെടുപ്പ് ആയതിനാല്‍ കല്ലിടല്‍ അനിവാര്യമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കല്ലിടലില്‍ നിന്ന് പിന്മാറിയാല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കല്ലിടല്‍ രാഷ്ട്രീയമായി തടയാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയാല്‍ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാമെന്നും സിപിഎമ്മിനുണ്ട്. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന നിരവധി സ്ഥലങ്ങള്‍ തൃക്കാക്കര മണ്ഡലത്തിലുണ്ട്. എറണാകുളത്തെ സ്‌റ്റേഷന്‍ ഉള്‍പ്പെടെ മണ്ഡലത്തിനുള്ളതിലാണ്. തെരഞ്ഞെടുപ്പ് വിജയിക്കാനായാല്‍ അത് കെ.റെയിലിനും വികസനത്തിനുമുള്ള അംഗീകാരമായി വിലയിരുത്തപ്പെടുമെന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ട്.
സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരായ പീഡന പരാതി; ക്ലിഫ് ഹൗസില്‍ പരാതിക്കാരിയുമായെത്തി തെളിവെടുപ്പ്
തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനപരാതിയിലാണ് പരാതിക്കാരിയുമായി നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നത്. സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് സിബിഐ സംഘം അന്വേഷണം നടത്തുന്നത്. ഓരോ പരാതികളും ഓരോ സംഘമാണ് പരിശോധിക്കുന്നത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായാണ് സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടക്കുന്നത്. 2013-ല്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം ഉന്നയിച്ച കത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പീഡന ആരോപണം. ഏപ്രില്‍ അഞ്ചിന് എംഎല്‍എ ഹോസ്റ്റലിലും ഹൈബി ഈഡനെതിരായ പീഡന പരാതിയില്‍ സിബിഐ പരാതിക്കാരിയുമായെത്തി തെളിവെടുപ്പ് നടത്തിയിരുന്നു…
വീട്ടില്‍ കയറി ആക്രമണം; യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: യുവാവിന്റെ കുത്തേറ്റ് വയോധിക മരിച്ചു. കുന്നന്താനം കീഴടിയില്‍ പുന്നശ്ശേരി മോഹനന്റെ ഭാര്യ വിജയമ്മ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. അയ്യപ്പന്‍ എന്ന പ്രദീപന്‍ ആണ് വിജയമ്മയുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. ഇയാളെ കീഴ് വായ്പൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൊട്ടിച്ച ബിയര്‍ കുപ്പികൊണ്ടും കത്തികൊണ്ടുമാണ് പ്രതി വിജയമ്മയെ കുത്തി പരിക്കേല്‍പ്പിച്ചത്. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ വിജയമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. വീട്ടമ്മയെ ആക്രമിക്കുന്നതിന് മുന്‍പും ശേഷവുമായി മറ്റു ചിലരേക്കൂടി ഇയാള്‍ ആക്രമിച്ചിരുന്നെന്ന് പോലീസ് പറയുന്നു. സംഭവശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് ഇയാള്‍ എട്ടുവയസ്സുള്ള കുട്ടിയെയും ആക്രമിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്..
അമ്മ പരാതി പരിഹാര സെല്ലില്‍ നിന്ന് ശ്വേതയും കുക്കു പരമേശ്വരനും രാജിവച്ചു
കൊച്ചി: പീഡനക്കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ മൃദുസമീപനം സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് നടി ശ്വേത മേനോന്‍ അമ്മ പരിഹാര സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു. സമിതി അംഗമായ കുക്കു പരമേശ്വരനും നേതൃത്വത്തിന് രാജി സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സമിതി അംഗമായിരുന്ന നടി മാലാ പാര്‍വതിയും രാജിവച്ചിരുന്നു.അമ്മ എക്‌സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് പരിഹാര സമിതി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാറി നില്‍ക്കാം എന്ന് വ്യക്തമാക്കി വിജയ് ബാബു നേതൃത്വത്തിന് കത്ത് നല്‍കിയതോടെ കൂടുതല്‍ നടപടികളിലേക്ക് പോയില്ല. സ്വയം മാറിനില്‍ക്കാം എന്ന് പറഞ്ഞയാളെ ചവിട്ടി പുറത്താക്കണോ എന്ന നിലപാടാണ് മണിയന്‍പിള്ള രാജു സ്വീകരിച്ചത്. നേതൃത്വത്തിന്റെ നിലപാടില്‍ വനിതാ അംഗങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നാണ് വിവരം. പിന്നാലെയാണ് അധ്യക്ഷ ഉള്‍പ്പടെ മൂന്ന് അംഗങ്ങള്‍ സമിതിയില്‍ നിന്നും രാജിവച്ചത്.
ഷവര്‍മ കഴിച്ചു വിദ്യാര്‍ഥിനി മരിച്ച സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍
ചെറുവത്തൂര്‍: ടൗണിലെ കൂള്‍ബാറില്‍നിന്നു ഷവര്‍മ കഴിച്ചു കരിവെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിക്കാനിടയായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂള്‍ബാര്‍ ജീവനക്കാരന്‍ പടന്ന തായില്ലത്ത് ഹൗസിലെ അഹമ്മദി (40) നെയാണ് ഇന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഐഡിയല്‍ കൂള്‍ബാര്‍ മാനേജര്‍ മംഗളൂരു കൊല്യയിലെ മുല്ലേലി അനസ്ഖര്‍(58), ഷവര്‍മ മേക്കര്‍ നേപ്പാള്‍ സലേപ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നാമിറ്റാള്‍ സ്വദേശി സന്ദേഷ് റായ് (29)എന്നിവരെ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. കടയുടമ ചന്തേരയിലെ പിലാവളപ്പില്‍ കുഞ്ഞഹമ്മദിനെ പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കുഞ്ഞഹമ്മദ് വിദേശത്താണുള്ളത്. പോലീസ് അന്വേഷണത്തോടൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അന്വേഷണവും നടന്നു വരുന്നുണ്ട്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയെക്കൂടാതെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സുധാകരന്‍, ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍, ഭക്ഷ്യ…
തൃക്കാക്കരയില്‍ സഹതാപം കൊണ്ട് ജയിക്കില്ലെന്ന് ഡൊമിനിക് പ്രസന്റേഷന്‍; പാര്‍ട്ടി തീരുമാനം വരട്ടെ, പ്രതികരിക്കാമെന്ന് ഉമാ തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ തര്‍ക്കം തുടങ്ങി. ഉപതെരഞ്ഞെടുപ്പില്‍ സഹതാപം കൊണ്ട് ജയിക്കാന്‍ കഴിയില്ലെന്ന് മുന്‍ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍ പ്രതികരിച്ചു. പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസ് സ്ഥാനാര്‍ഥിയാകുന്നതിനെയാണ് അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചത്. തൃക്കാക്കര ഒരു നഗര മണ്ഡലമാണ്. വിവിധ സാമൂഹ്യ സാഹചര്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വിപരീത ഫലമുണ്ടാകും. ആരെ നിര്‍ത്തിയാലും വിജയിക്കാമെന്ന ധാരണ ശരിയല്ല. കെ.വി.തോമസ് ഇപ്പോഴും എഐസിസി അംഗമാണെന്നും ഒരാള്‍ പിണങ്ങിയാല്‍ പോലും മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസ്. തൃക്കാക്കര വ്യക്തിപരമായി പരിചയമുള്ള മണ്ഡലമാണ്. പി.ടി അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആ അച്ചടക്കം തുടരണമെന്നാണ് ആഗ്രഹം. താന്‍ ഉറച്ച ഈശ്വര വിശ്വാസിയാണ്. നല്ലതു പ്രതീക്ഷിക്കുന്നതായും ഉമാ തോമസ് പ്രതികരിച്ചു. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും…