കസാക്കിസ്ഥാൻ | വടക്കൻ കസാക്കിസ്ഥാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിക്കുകയും 10 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചെയ്തതായി റിപ്പോര്‍ട്ട്.
തലസ്ഥാനമായ നൂർ-സുൽത്താന് സമീപമുള്ള ഷോർട്ടണ്ടി ഗ്രാമത്തിലെ മൂന്ന് ഫ്ലാറ്റുകളുള്ള കെട്ടിടത്തിൽ സ്ഫോടനം നടന്ന സ്ഥലത്ത് “മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി” എമർജൻസി സർവീസ് പ്രസ്താവനയിൽ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടുണ്ടായ അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ തീ അണയ്ക്കാൻ കഴിഞ്ഞതായി എമർജൻസി സർവീസ് അറിയിച്ചു.
കസാക്കിസ്ഥാനിൽ ഗ്യാസ് പൊട്ടിത്തെറിയും വീടിന് തീപിടിക്കുന്നതും സാധാരണമാണ്. എണ്ണ സമ്പന്നമായ മുൻ സോവിയറ്റ് രാജ്യത്തിലെ സർക്കാർ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് പ്രവിശ്യകളിൽ, നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് വിമർശകർ ആരോപിക്കുന്നു.
2019-ൽ നൂർ-സുൽത്താന്റെ പ്രാന്തപ്രദേശത്ത് ഒരു വീടിന് തീപിടിച്ച് അഞ്ച് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവം താഴ്ന്ന വരുമാനക്കാരായ അമ്മമാരുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന്റെ അപൂർവ തരംഗത്തിന് കാരണമായി.