സ്ത്രീകൾ കുളിമുറിയിൽ ഹിജാബ് ധരിച്ച് കുളിക്കണം; കാറിന്റെ മുന്‍ സീറ്റില്‍ രണ്ട് സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ല: താലിബാന്റെ വൈകൃത നിയമം

അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിൽ സ്ത്രീകളുടെ പൊതു കുളിമുറി താലിബാൻ നിരോധിച്ചു. ഉസ്ബെക്കിസ്ഥാനോട് ചേർന്നുള്ള പ്രവിശ്യയിലെ സ്ത്രീകളുടെ കാര്യത്തിലാണ് ഈ പുതിയ നിയമം നടപ്പാക്കിയിട്ടുള്ളത്. പ്രവിശ്യയിലെ ഉദ്യോഗസ്ഥരും പണ്ഡിതന്മാരും ഏകകണ്ഠമായാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

റിപ്പോർട്ടുകള്‍ പ്രകാരം സ്ത്രീകൾക്ക് ഇനി പൊതു കുളിമുറിയിൽ കുളിക്കാൻ കഴിയില്ല. അവര്‍ക്ക് അവരുടെ സ്വകാര്യ കുളിമുറിയിൽ കുളിക്കാം, അതും ഇസ്ലാമിക ഹിജാബ് ധരിച്ച് മാത്രം. ഉലമാമാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഈ തീരുമാനമെന്ന് ഡയറക്ടറേറ്റ് ഓഫ് പ്രമോഷൻ ഓഫ് വെർച്യു ആൻഡ് പ്രിവൻഷൻ മേധാവി അറിയിച്ചു.

“ആളുകൾക്ക് അവരുടെ വീടുകളിൽ ആധുനിക കുളിമുറികൾ ഇല്ലാത്തതിനാൽ, പുരുഷന്മാർക്ക് പൊതു കുളിമുറിയിൽ പോകാൻ അനുവാദമുണ്ട്. എന്നാൽ, സ്ത്രീകൾ ഹിജാബ് ധരിച്ച് വേണം സ്വകാര്യ കുളിമുറിയിൽ പോകാന്‍,” ചീഫ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്കും പൊതു കുളിമുറിയിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ബോഡി മസാജ് സംബന്ധിച്ച് ആൺകുട്ടികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കാറിന്റെ മുൻസീറ്റിൽ രണ്ട് സ്ത്രീകൾക്ക് ഇരിക്കാനാവില്ല
നേരത്തെ, പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ പ്രാദേശിക അധികാരികൾ പൊതു സ്ത്രീകളുടെ കുളിമുറി താൽക്കാലികമായി അടച്ചിരുന്നു. ഡയറക്ടറേറ്റ് ഓഫ് പ്രമോഷൻ ഓഫ് വെർച്യു ആൻഡ് പ്രിവൻഷൻ മന്ത്രാലയം രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ യാത്ര 45 മൈലായി പരിമിതപ്പെടുത്തി. രണ്ട് സ്ത്രീകളെ അവരുടെ കാറിന്റെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കരുതെന്ന് ഡ്രൈവർമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News