ഓസ്റ്റിന്‍: ടെക്സസ് സംസ്ഥാനത്തെ റസ്റ്ററന്റുകളില്‍ നിന്നും പാക്കേജ് സ്റ്റോറുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നും റഷ്യന്‍ ഉല്പന്നങ്ങള് എടുത്തുമാറ്റാന്‍ ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ആഹ്വാനം ചെയ്തു. റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തിന്റെ പശ്ത്താലത്തിലാണ് ഇങ്ങനെയൊരു പ്രസ്താവനയിറക്കിയത്.
ഞങ്ങള്‍ ടെക്സന്‍സ് എപ്പോഴും യുക്രെയ്ന് ജനതയോടൊപ്പമാണെന്നും ഗവര്‍ണറുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. റഷ്യയുടെ ശക്തമായ ആക്രമണം കഴിഞ്ഞ മൂന്നു ദിവസം നീണ്ടു നിന്നിട്ടും യുക്രെയ്ന് തലസ്ഥാനം ഇന്നും നിലനില്ക്കുന്നു എന്നതില്‍ യുക്രെയ്ന് പ്രസിഡന്റ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യം വിടാതെ ഇപ്പോഴും സൈനികര്‍ക്ക് ആവേശം നല്കി തലസ്ഥാനത്തു തന്നെ തങ്ങുന്നതു പ്രസിഡന്റിന്റെ ജീവനേക്കാള്‍ യുക്രെയ്ന് ജനതയുടെ സുരക്ഷിതത്വമാണു പ്രസിഡന്റ് ആഗ്രഹിക്കുന്നതെന്നതിന്റെ തെളിവാണ്.
ഇതു ഞങ്ങളുടെ രാജ്യമാണ്. ഞങ്ങളുടെ കുട്ടികളുമാണ്. അവരെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും.യുക്രെയ്ന് പ്രസിഡന്റ് പറഞ്ഞു. ഒരു പ്രസിഡന്റ് ഇങ്ങനെയാകണം ഗവര്‍ണര്‍ ഏബട്ട് പറഞ്ഞു. യുഎസ് ഗവണ്മെന്റ് യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. റഷ്യയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമല്ല, അവര്‍ക്കാവശ്യമായ ആയുധങ്ങള്‍ കൂടി യുഎസ് ഗവര്‍ണ്മെന്റിനു നല്‍കണം. അമേരിക്കയില്‍ ഉടനീളം ബാര്‍ ആന്‍ഡ് ലിക്കര്‍ സ്റ്റോറുകളില്‍ നിന്നു റഷ്യന്‍ വോഡ്ക പിന്‍വലിക്കുന്നതിനും യുക്രെയ്ന്റെ ബ്രാന്റ് പകരം ഉപയോഗിക്കണമെന്നും നിര്‍ദേശം നടപ്പാക്കി തുടങ്ങിയിരുന്നു.