നോർത്ത് അമേരിക്കൻ മലയാളികൾ പ്രത്യേകിച്ചു ഫോമയുടെ അംഗസംഘടനകകൾ ആവേശത്തോടെ കാത്തിരിക്കുന്ന ഫോമാ ഗ്ലോബൽ ഫാമിലി കൺവൻഷൻ 2022 സെപ്റ്റംബർ 2 മുതൽ 5 വരെ മെക്‌സിക്കോയിലെ കൻകൂണിൽ നടക്കും. കൻകൂണിലെ ഏറ്റവും പ്രശസ്തമായ മൂൺപാലസ് റിസോർട്ടിൽ വെച്ചാണ് സമ്മേളനം നടക്കുക. ആദ്യമായാണ് ഒരു അമേരിക്കൻ മലയാളി സംഘടന അമേരിക്കക്കും , കാനഡയ്ക്കും പുറത്തു കൺവെൻഷൻ സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയുണ്ട്. നോർത്ത് അമേരിക്കൻ മലയാളികളെ ഒന്നിപ്പിക്കുന്ന, ജനസേവനത്തിന്റെയും, കാരുണ്യ സേവനത്തിന്റെയും പാതയിൽ അഭിമാനമായ ഫോമാ എല്ലാ മലയാളികൾക്കും ഒത്തുചേരാനും, പരസ്പരം വിശേഷങ്ങളും, സ്നേഹവും പങ്കുവെക്കാനും ഒരുക്കുന്ന വേദിയാണ് രാജ്യാന്തര കുടുംബ സംഗമം.
നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളന വേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങൾ, താരനിശ തുടങ്ങിയവ സമ്മേളനത്തിന് മാറ്റ്കൂട്ടും.
2022 ഏപ്രിൽ 30 നു മുൻപായി രജിസ്റ്റർ ചെയ്യുന്ന രണ്ടു കുട്ടികളുള്ള ഒരു കുടുബത്തിനു വിമാന നിരക്കൊഴികെ മറ്റെല്ലാ ചിലവുകളുമുൾപ്പടെ 1445 ഡോളർ മാത്രമാണ് നിരക്ക്. നിരക്കുകൾ എപ്പോൾ വേണമെങ്കിലും ഉയരാം എന്നുള്ളതിനാൽ എത്രയും പെട്ടെന്ന് കൺവെൻഷന് ബുക്ക് ചെയ്യേണ്ടതാണ്.
രജിസ്‌ട്രേഷൻ വിവരങ്ങൾക്കായി ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ (റോഷൻ) എന്നിവരേയോ മറ്റ് നാഷണൽ കമ്മിറ്റി അംഗങ്ങൾ, കൺവെൻഷൻ കമ്മിറ്റി എന്നിവരെയോ ബന്ധപ്പെടേണ്ടതാണ്.