കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭാ കൂട്ടായ്മയായ കെ. എം. ആർ. എം ന്റെ യുവജനവിഭാഗമായ എം. സി. വൈ.എം – കെ. എം. ആർ. എം സംഘടിപ്പിച്ച യുവ ടി 20 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. അബ്ബാസിയ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരം കെ. എം. ആർ. എം ആത്മീയ ഉപദേഷ്ടാവും എം. സി. വൈ. എം ഡയറക്ടറുമായ റവ.ഫാ. ജോൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി നാലാം തീയതി ഔദ്യോഗികമായ് ആരംഭിച്ച് നാല് ആഴ്ചകളായി നടത്തിയ മത്സരങ്ങൾക്ക് എം.സി.വൈ.എം പ്രസിഡന്റ് നോബിൻ ഫിലിപ്പ്,ഷിബു ജേക്കബ്, അനു വർഗീസ്, ഷിബു പാപ്പച്ചൻ, ലിബിൻ ഫിലിപ്പ് എന്നിവർ നേതൃത്വം നല്കി. 16 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ ടീം കൊച്ചിൻ ഹാരിക്കൻസ് തുടർച്ചയായി നാലാം തവണയും വിജയികളായി.ടീം വിന്നേഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അബ്ബാസിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചു നടന്ന സമാപനചടങ്ങിൽ റവ.ഫാ. ജോൺ തുണ്ടിയത്ത്, കെ.എം. ആർ. എം – എം. സി. വൈ. എം ഭാരവാഹികൾ, സ്പോൺസറുമാരായ തയ്‌ബ ഹോസ്പിറ്റൽ, അൽ മുസെയ്നി എക്സ്ചേഞ്ച് ,മൈ സ്റ്റഡി പ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ജേതാക്കൾക്ക് ട്രോഫിയും, മെഡലുകളും ക്യാഷ് അവാർഡും വിതരണം ചെയ്തു.