ന്യൂഡല്‍ഹി: അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി രാജിവച്ചു. കേന്ദ്രസര്‍ക്കാരിന് രണ്ടുവരി രാജിക്കത്ത് കൈമാറി. രാജിക്കുള്ള കാരണം കത്തില്‍ വ്യക്തമാക്കിയിട്ടില്ല. 2ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭക്കോണം തുടങ്ങിയ പ്രധാന കേസുകളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായിട്ടുണ്ട്. 2018 മാര്‍ച്ചില്‍ നിയമിതനായ അമന്‍ ലേഖിയുടെ കാലാവധി 2023 ജൂണ്‍ 30 വരെ നീട്ടിയിരുന്നു.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ പദവിയില്‍ നിന്നൊഴിയാന്‍ ഉടന്‍ തന്നെ രാജി സമര്‍പ്പിക്കുകയാണെന്ന് നിയമ-നീതി മന്ത്രി കിരണ്‍ റിജിജുവിന് അയച്ച കത്തില്‍ ലേഖി പറഞ്ഞു.