ഹ്യൂസ്റ്റൺ: ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട്, ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയ ഉക്രൈനില്‍ റഷ്യയുടെ നശീകരണ ആയുധങ്ങളുമായി ഉള്ള കടന്നുകയറ്റവും മനുഷ്യകുരുതിയും അപലപിക്കപ്പെടേണ്ടതു തന്നെയാണ്. റഷ്യയുടെ മുടന്തൻ ന്യായങ്ങൾ/ആരോപണങ്ങൾ തീർത്തും ബാലിശമാണ്. കൈയ്യൂക്കുള്ള രാജ്യങ്ങൾക്ക് ഏത് ചെറിയ രാജ്യങ്ങളെയും അതിഭീകര യുദ്ധങ്ങളിലൂടെ തകർത്തു തരിപ്പണമാക്കി പിടിച്ചടക്കാം എന്നുള്ളത് മറ്റു ലോക രാഷ്ട്രങ്ങൾ ഒന്നടങ്കം എതിർക്കേണ്ടതാണ്.
ഉക്രൈനിലേക്കുള്ളറഷ്യൻ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ, ഉക്രൈൻ ജനതയെ ആകാവുന്നത്ര സഹായിക്കാൻ സമാധാനകാംക്ഷികളായ ഏതൊരു രാഷ്ട്രത്തിനും കടമയുണ്ട്. റഷ്യൻ ഏകാധിപതി വ്ലാദിമര്‍ പുടിന്റെ അതിഭീകര ഭ്രാന്തൻ യുദ്ധ തന്ത്രങ്ങൾ ഇത്തരം ലോക രാഷ്ട്രങ്ങൾക്കെല്ലാം കടുത്ത ഭീഷണിയാണ്. റഷ്യയുടെ ഈ കടുത്ത യുദ്ധ ഭീകരതക്കെതിരെ ലോകജനതയോടൊപ്പം അമേരിക്കൻ മലയാളികളും ഭീതിയോടെ തന്നെ രോഷാകുലരാണ്. ഇതിനെതിരായി പ്രായോഗികമായി മലയാളിക്ക് മാത്രമായി ഒന്നും ചെയ്യാൻ സാധിക്കാതെ വന്നാൽ കൂടെ പീഡിതരായ ഉക്രൈൻ ജനതയോടൊപ്പം നിൽക്കുക, അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക, അതുപോലെ യുദ്ധരഹിത സമാധാനത്തിനായി കാംക്ഷിക്കുക, പ്രാർത്ഥിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഡിബേറ്റ് ഫോറം യുഎസ്എ, ഒരു വെർച്വൽ (സൂം) ഡിബേറ്റ്, മാർച്ച് 6 ഞായറാഴ്ച വൈകീട്ട് 8 മണി മുതൽ (ഈസ്റ്റേൺ സ്റ്റാൻഡേർഡ്ടൈം) സംഘടിപ്പിക്കുന്നു.
ഈ ഡിബേറ്റ് ഓപ്പണ്‍ ഫോറം യോഗപരിപാടികൾ തൽസമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്.
മറ്റേതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ്കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്. ഈ പത്രക്കുറിപ്പ് എല്ലാ സംഘടനകൾക്കും വ്യക്തികൾക്കും ഇതിൽ പങ്കെടുക്കാൻ ഉള്ള ഒരു ക്ഷണക്കത്തായി കരുതുക. ഈ വിഷയത്തിൽ അവരവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ തുല്യ അവകാശവും തുല്യ നീതിയും കൊടുക്കാൻ സംഘാടകർ പരമാവധി ശ്രമിക്കുന്നതായിരിക്കും. ഏവരെയും ഈ വെർച്വൽ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചിട്ടുണ്ട്.
ഈ സൂം മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ സൂം ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി,യും പാസ്‌വേഡും കൊടുത്തു കയറുക. അമേരിക്കയിലെ വിവിധഭാഗങ്ങളിൽ ഉള്ളവർക്ക്, ഈസ്റ്റേൺ സമയം 8 മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്വൽ മീറ്റിംഗിൽ പ്രവേശിക്കുക.
Date: Sunday, March 6, Time: 8 PM (Eastern Time) New York Time.
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
കൂടുതൽ വിവരങ്ങൾക്ക്: എ.സി. ജോർജ് 281 741 9465, സണ്ണി വള്ളികളം 847 722 7598, തോമസ് ഓലിയാൻകുന്നേൽ 713 679 9950, സജി കരിമ്പന്നൂർ 813 401 4178, തോമസ് കൂവള്ളൂർ 914 409 5772, കുഞ്ഞമ്മ മാത്യു 281 741 8522.