കാഞ്ഞിരപ്പള്ളി : സ്വത്ത് തര്‍ക്കം മൂലം കാഞ്ഞിരപ്പള്ളിയില്‍ സഹോദരന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു. മാതൃസഹോദരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാല്‍ വീട്ടിലാണ് വൈകിട്ട് വെടിവയ്പ്പ് നടന്നത് . കരിമ്പനാല്‍ ജോര്‍ജ് കുര്യന്റെ വെടിയേറ്റ് സഹോദരന്‍ രഞ്ചു കുര്യന്‍ (49) മരണപ്പെടുകയായിരുന്നു. വെടിവയപ്പില്‍ പരിക്കേറ്റ മാതൃസഹോദരന്‍ കൂട്ടിക്കല്‍, പൂച്ചക്കല്ല് പൊട്ടംകുളം കെ.ടി. മാത്യു സ്‌കറിയയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നറിയുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു
പ്രതി ജോര്‍ജ് കുര്യന്‍ എറണാകുളത്ത് ഫ്‌ളാറ്റ് ബിസിനസ് നടത്തുകയാണ്. തോട്ടമുടമയായ രെഞ്ചുവിന്റെ മക്കള്‍ ഊട്ടിയില്‍ പഠിക്കുകയാണ്.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ജോര്‍ജ് വീടിനോട് ചേര്‍ന്നുള്ള രണ്ടരയേക്കള്‍ സ്ഥലം വില്‍ക്കുന്നതിനെ ചൊല്ലി വഴക്കിട്ടിരുന്നു. തുടര്‍ന്ന് വീട് വിട്ടുപോയ ജോര്‍ജിനെ മാതൃസേഹാദരന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വീട്ടിലേക്ക് വിളിച്ചുവരുത്തി. വന്നയുടന്‍ ജോര്‍ജ് ഇരുവരേയും വെടിവയ്ക്കുകയായിരുന്നു. ൃൃനെഞ്ചിനും തലയ്ക്കും വെടിയേറ്റ രെഞ്ചു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
വെടിവച്ച ശേഷം ജോര്‍ജ് പോലീസ് വരുന്നതുവരെ വീട്ടില്‍ തന്നെ കഴിഞ്ഞു. അബോധാവസ്ഥയിലായിരുന്ന മാതൃസഹോദരന്‍ മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രഞ്ചുവിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
.