ഫുജൈറ: മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പേരില്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ സംഘടിപ്പിച്ച എട്ടാമത് ഇ.കെ.നായനാര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൈരളി എഫ്‌സി ഫുജൈറ ജേതാക്കളായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കൈരളി ഫുജൈറ കിരീടം നിലനിര്‍ത്തുന്നത്.
സിനര്‍ജി ഫുജൈറ രണ്ടാം സ്ഥാനവും തെക്കേക്കര സ്‌ട്രൈക്കേഴ്സ് മൂന്നാം സ്ഥാനവും വാഫ എഫ്.സി.വേങ്ങര നാലാം സ്ഥാനവും നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി കൈരളി എഫ് സി. ഫുജൈറയിലെ നിയാസിനെയും മികച്ച ഗോളിയായി കൈരളി എഫ്‌സി ഫുജൈറയുടെ സജാദിനെയും പ്രതിരോധ നിരയിലെ മികച്ച താരമായി തെക്കേക്കര സ്‌ട്രൈക്കേഴ്‌സിന്റെ മയിനുനെയും തിരഞ്ഞെടുത്തു.
ഫുജൈറ എഫ്എന്‍ജി ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് ഹമ്ദാന്‍ ബിന്‍ സെയ്ഫ് ബിന്‍ അല്‍ ഷാര്‍ഖി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുള്‍ ഹക്ക് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലോകകേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമണ്‍ സാമുവേല്‍ ,കൈരളി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി വില്‍സണ്‍ പട്ടാഴി പ്രസിഡന്റ് ലെനിന്‍ ജി. കുഴിവേലി,ട്രഷറര്‍ സുധീര്‍ തെക്കേക്കര എന്നിവര്‍ സംസാരിച്ചു.
കേരള രാഷ്ടിയത്തിലെ സൗമ്യ സാന്നിദ്ധ്യമായിരുന്ന പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ കൈരളി അനുശോചിച്ചു. അനുശോചന പ്രമേയം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബൈജു രാഘവന്‍ അവതരിപ്പിച്ചു. കുറ്റമറ്റ സംഘാടനവും നല്ല പങ്കാളിത്തവും ടൂര്‍ണമെന്റിന് മികവേകുന്നതായിരുന്നു. സ്വാഗത സംഘം കണ്‍വീനര്‍ നിയാസ് തിരൂര്‍ സ്വാഗതവും കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി മിജിന്‍ ചുഴലി നന്ദിയും പറഞ്ഞു