ഇസ്ലാമാബാദ്: പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് ഹിന്ദു കുട്ടികളെ ആടുമാടുകളെ വില്‍ക്കുന്ന പോലെ ബലമായി പിടിച്ചുകൊണ്ടുപോകുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. വോയ്‌സ് ഓഫ് പാക്കിസ്താന്‍ മൈനോരിറ്റിയുടെ ട്വിറ്റര്‍ ഹാൻഡിലിലാണ് ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുന്നത്. പാക്കിസ്താന്‍ പോലീസ് പ്രതികൾക്കൊപ്പമാണെന്നാണ് സൂചന.
“മിർപുർഖാസിലെ എസ്എച്ച്ഒ മോമിൻ ലഘരി ഹിന്ദു സമുദായത്തിലെ 5 കുട്ടികളെ മുഹമ്മദ് ബക്സ് ലഘാരിക്ക് 5 ലക്ഷം രൂപയ്ക്ക് വിറ്റു” എന്നാണ് ട്വീറ്റിൽ എഴുതിയിരിക്കുന്നത്. കുട്ടികളെ തിരികെ നൽകാമെന്ന് വീട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അവർ വാക്ക് മാറ്റി എന്നു പറയുന്നു.
This is heartbreaking.
This proves that authorities too are involved in atrocities meted out on religious minorities. #Hindu people were being sold out like animals in Sindh.#PlightOfPakistanMinorities https://t.co/0Ffsz6qKgh— Voice of Pakistan Minority (@voice_minority) March 15, 2022
അതേസമയം, സിന്ധിൽ നിന്ന് നിർബന്ധിത മതപരിവർത്തനത്തിന് പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദു പെൺകുട്ടികളെ കൂടി തട്ടിക്കൊണ്ടുപോയ കേസും പുറത്തുവന്നു. സിന്ധിലെ ഖൈർപൂരിൽ നിന്നുള്ള ആരതി മേഘ്‌വാർ (14 വയസ്സ്), ഘോട്ട്കിയിൽ നിന്നുള്ള റാബിയ ഭിൽ (13) എന്നിവരെ തട്ടിക്കൊണ്ടുപോയി ബലമായി മതപരിവര്‍ത്തനം നടത്തി മുസ്ലീങ്ങളാക്കി. അതേസമയം, ഇതിന് മുമ്പും ബിന്ദിയ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്നു. അടുത്തിടെ സിന്ധിലെ ഖൈർപൂർ മിർ ജില്ലയിലെ കുംഭിൽ നിന്നുള്ള 13 വയസ്സുള്ള ഹിന്ദു പെൺകുട്ടി ബിന്ദിയ മേഘ്‌വാറിനെ മതപരിവർത്തനത്തിനും വിവാഹത്തിനുമായി ബലമായി തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്നു.
ന്യൂനപക്ഷ ഹിന്ദുക്കൾ ഇതിനെതിരെ തുടർച്ചയായി സമരം ചെയ്യുന്നുണ്ടെങ്കിലും ആരും അവരുടെ പരാതി കേൾക്കാൻ തയ്യാറായിട്ടില്ല. പരാതി രജിസ്റ്റർ ചെയ്തിട്ടും ഖൈർപൂർ പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പറയുന്നു.
പാക്കിസ്താനിൽ ഹിന്ദു പെൺകുട്ടികളെ ബലമായി തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിപ്പിച്ച് വിവാഹം കഴിക്കുന്ന കേസുകൾ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.
ANOTHER FORCED CONVERSION:
17 year old #Hindu girl Eshwarya got kidnapped from Ghulam Nabi Shah, Umerkot. Soon she will be sent to Mian Mithoo and will be converted and married to a man double of her age. @ImranKhanPTI @MuradAliShahPPP speak up!#RaiseVoiceAgainstConversion pic.twitter.com/6HOghneEjD— THE SINDHI NARRATIVE (@TSNARRATIVES) February 21, 2022
2022-ന്റെ ആദ്യ ദിവസം, സംരോ സിന്ധിൽ നിന്നുള്ള മറ്റൊരു ഹിന്ദു പെൺകുട്ടിയായ നജ്മ കോഹ്‌ലിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും തുടർന്ന് ഫാത്തിമ എന്ന പേര് നല്‍കി 35 വയസ്സുള്ള അമാനുല്ലയെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകൽ, മതംമാറ്റം, നിർബന്ധിത വിവാഹം എന്നിവയ്ക്ക് പാക്കിസ്താനില്‍ തട്ടിക്കൊണ്ടുപോകൽ കേസായി കണക്കാക്കില്ല എന്ന് പറയുന്നു.
അതേ സമയം, 15 വയസ്സുള്ള മറ്റൊരു ഹിന്ദു പെൺകുട്ടിയായ പായൽ കുമാരിയെയും സിന്ധിലെ ഗോത് വാലി മുഹമ്മദ് പട്ടാഫിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി, നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും നിർബന്ധിത വിവാഹം കഴിക്കുകയും ചെയ്തു.
പാക്കിസ്താനില്‍ നരകതുല്യമായ ജീവിതം നയിക്കുന്ന ഹിന്ദുക്കളെ ആർക്കെങ്കിലും സഹായിക്കാനാകുമെന്ന് കരുതി വോയ്‌സ് ഓഫ് പാക്കിസ്താന്‍, സിന്ധ് കൂട്ടായ്മ എന്നിവ ലോകത്തിന് മുന്നിൽ വെച്ചുകൊണ്ടിരിക്കുന്ന ഇത്തരം നിരവധി സംഭവങ്ങളുണ്ട്. പക്ഷേ, പ്രാദേശിക മാധ്യമങ്ങളോ അന്താരാഷ്ട്ര മാധ്യമങ്ങളോ ഇതിൽ താൽപ്പര്യം കാണിക്കുന്നില്ല. ലോകത്തെ ഒരു മനുഷ്യാവകാശ കമ്മീഷനും അവരെ സഹായിക്കാൻ മുന്നോട്ടുവരുന്നില്ല. മതപരമായ കാരണങ്ങള്‍ നിരത്തി പാക്കിസ്താന്‍ സർക്കാരും പോലീസും ഒഴിഞ്ഞു മാറുകയാണ്.
https://twitter.com/TSNARRATIVES/status/1483741721267773445?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1486610348958535682%7Ctwgr%5E%7Ctwcon%5Es2_&ref_url=https%3A%2F%2Fenglish.newstracklive.com%2Fnews%2Fpakistan-became-the-hell-of-hindus-hindu-girls-being-sold-like-sheep-and-goats-no-one-to-listen-ta303-1217809-1.html
https://twitter.com/TSNARRATIVES/status/1486610348958535682?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1486610348958535682%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fenglish.newstracklive.com%2Fnews%2Fpakistan-became-the-hell-of-hindus-hindu-girls-being-sold-like-sheep-and-goats-no-one-to-listen-ta303-1217809-1.html