കീവ്: മാർച്ച് 11 ന് റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കരുതപ്പെടുന്ന മെലിറ്റോപോൾ മേയർ ഇവാൻ ഫെഡോറോവിനെ വിട്ടയച്ചതായി ഉക്രേനിയൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പ്രസിഡന്റിന്റെ ഓഫീസ് ഡെപ്യൂട്ടി ഹെഡ് കിറിലോ ടിമോഷെങ്കോ ബുധനാഴ്ച വാർത്ത സ്ഥിരീകരിച്ചതായി ഉക്രയിൻസ്ക പ്രാവ്ദ റിപ്പോർട്ട് ചെയ്തു. റഷ്യൻ ജയിലിൽ നിന്ന് ഫെഡോറോവിനെ മോചിപ്പിച്ചതായി തിമോഷെങ്കോ പറഞ്ഞു.
അതേസമയം, ഫെഡോറോവിനെ വിട്ടയച്ച ശേഷം പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി സംസാരിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആൻഡ്രി യെർമാക് പറഞ്ഞു. സംഭാഷണത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും യെർമാക് വെളിപ്പെടുത്തിയിട്ടില്ല.