തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ നേരിടാന്‍ നിയമനിര്‍മ്മാണമുണ്ടാകുമെന്ന് സിനിമ മന്ത്രി സജി ചെറിയാന്‍. ഏറെ ആലോചനകള്‍ ഇതിനാവശ്യമാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സിനിമാ മന്ത്രി നിയമസഭയില്‍ അറിയിച്ചു. കെ.കെ രമ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
സിനിമ മേഖലയിലെ പല സ്ത്രീകളും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അവരുടെ വ്യക്തിവിവരങ്ങളുള്ളതിനാല്‍ പുറത്തുവിടാനാവില്ല.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ 2017ലാണ് ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. 2019ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്യൂ.സി.സി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
സിനിമയിലെ പല പ്രമുഖരില്‍ നിന്നുമേറ്റ ദുരനുഭവങ്ങള്‍ പേരുകള്‍ അടക്കം മൊഴിയായി വനിതാ സിനിമ പ്രവര്‍ത്തകര്‍ േഹമ കമ്മീഷനു നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് മൊഴി നല്‍കിയവരുടെ വ്യക്തി വിവരങ്ങള്‍ ചോരുമെന്നതിനാലാണെന്നാണ് പുറത്തുവിടാനാവാത്തതെന്നാണ് സര്‍ക്കാര്‍ നിലപാട്.