ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. അജ്ഞാത ഇമെയില്‍ സന്ദേശം വഴി ഉത്തര്‍പ്രദേശ് പോലീസിനാണ് ഭീകരാക്രമണ ഭീഷണിയെത്തിയത്. ഇവര്‍ ഡല്‍ഹി പോലീസിന് വിവരം കൈമാറുകയായിരുന്നു.
തീവ്രവാദ സംഘടനയായ തെഹ്രിക്-ഇ-താലിബാനാണ് ഇമെയിലിന് പിന്നിലെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഡല്‍ഹിയിലെ സരോജ്നി മാര്‍ക്കറ്റ് പോലുള്ള പ്രദേശങ്ങളില്‍ സുരക്ഷാനിര്‍ദ്ദേശങ്ങളെ മുന്‍നിര്‍ത്തി പരിശോധന ശക്തമാക്കിയതായും പോലീസ് അറിയിച്ചു