തണ്ണീര്‍മുക്കം : റഷ്യ – യുക്രെയിന്‍ യുദ്ധം വേഗത്തില്‍ അവസാനിക്കാനും , സമാധാനം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനും രാഷ്ട്ര തലവന്‍ മാര്‍ക്ക് കഴിയട്ടെ എന്ന സന്ദേശവുമായി തണ്ണീര്‍മുക്കം ബി.എസ്സ്.എം. എം. നിര്‍മ്മലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദീപം തെളിച്ച് ലോക സമാധാനത്തിന്റെ പ്രാര്‍ത്ഥന റവ. സ. എയ്ഞ്ചല്‍ റോസ് ചൊല്ലിക്കൊടുത്തു.
ബി.എസ്സ്.എം. എം. നിര്‍മ്മലാ സ്‌കൂള്‍ മെറിറ്റ് ദിനത്തോടുനുബന്ധിച്ച് ഇന്നലെ (25/3/2022 ) നടന്ന് വര്‍ഷിക പരിപാടിയില്‍ യുക്രെയിന്‍ യുദ്ധഭൂമിയില്‍ ആഘോഷങ്ങള്‍ ഒന്നിലും പങ്കെടുക്കാന്‍ കഴിയാതിരിക്കുന്ന സ്‌കൂള്‍ കുട്ടികളെ അനുസ്മരിച്ചു കൊണ്ടാണ് നിര്‍മ്മല സ്‌കൂളിലെ കുട്ടികള്‍ തങ്ങളുടെ ആഘോഷപരിപാടികള്‍ക്കിടയില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.സുരേഷ് മല്പാന്‍ പകര്‍ന്ന് നല്കിയ ദീപം തെളിച്ചു കൊണ്ട് ലോക സമാധാന പ്രാര്‍ത്ഥന നടത്തിയത്
മെറിറ്റ് ദിന ചടങ്ങ് കോമഡി സൂപ്പര്‍ നൈറ്റ് താരം അനുപ് പാല ഉത്ഘാടനം ചെയ്യതു. ഫാ.സുരേഷ് മല്പാന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡന്റ് സുധി കുമാര്‍, സ്‌കൂള്‍ മാനേജിംഗ് ബോര്‍ഡ് സെക്രട്ടറി കുര്യന്‍ മാത്യു ഇട്ടേക്കാട്ട്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു., പ്രിന്‍സിപ്പള്‍ ശ്രീജാ സി.ആര്‍. സ്വാഗതവും സ്റ്റാഫ് പ്രതിനിധി തോമസ് ബാബു നന്ദിയും പറഞ്ഞു. സ്‌കുള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
ചിത്രം: തണ്ണീര്‍മുക്കം ബി.എസ്സ്.എം. എം. നിര്‍മ്മലാ സ്‌കൂളില്‍ നടന്ന് മെറിറ്റ് ദിന ചടങ്ങില്‍ റഷ്യ – യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാനത്തിന്റെ ദീപം ഫാ. സുരേഷ് മല്പാന്‍ കുട്ടികള്‍ക്ക് തെളിച്ചു നല്കുന്നു. , മിമിക്രി ആര്‍ട്ടിസ്റ്റ് അനുപ് പാലാ, പ്രിന്‍സിപ്പിന്‍ ശ്രീജ സി.ആര്‍, സി.എയ്ഞ്ചല്‍ റോസ് എന്നിവര്‍ വേദിയില്‍