ഒമാനിൽ പൊതുസ്ഥലങ്ങളിൽ നോമ്പ് തുറ അനുവദനീയമല്ല

മസ്‌കത്ത്: ഈ വർഷവും പൊതുസ്ഥലങ്ങളില്‍ നോമ്പു തുറ അനുവദനീയമല്ലെന്ന് ഒമാൻ കൊവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. പള്ളികളിലും മറ്റ് പൊതുസ്ഥലങ്ങളിലും സമൂഹ നോമ്പ് തുറ നിരോധിച്ചു.

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് നോമ്പുകാലത്ത് തറാവീഹ് നിസ്‌കാരം അനുവദനീയമാണ്. 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ.

കോവിഡ് രോഗ വ്യാപ്തി കുറഞ്ഞെങ്കിലും അടച്ചിട്ട ഹാളുകളിലും മറ്റും മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ തുടരണം.

പള്ളിയ്ക്കുള്ളില്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. പനി ഉള്‍പ്പടെയുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സമൂഹ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കരുത്.

റമദാനോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക വ്യാപാരമേളകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണം. മറ്റ് പരിപാടികളും സമ്മേളനങ്ങളും 70 ശതമാനം ശേഷിയിൽ നടത്താമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News