പുലാപ്പറ്റ: റമദാൻ വ്രതാരംഭത്തോടനുബന്ധിച്ച് ഉമ്മനഴി മസ്ജിദ് ഹുദ മഹല്ല് കമ്മിറ്റി എ.എൽ.പി സ്ക്കൂളിൽ വെച്ച് പ്രഭാഷണം സംഘടിപ്പിച്ചു.
‘ഖുർആൻ വഴി കാണിക്കുന്നു’ എന്ന വിഷയത്തിൽ സമീർ കാളികാവും ‘റമദാൻ,ആത്മീയ നിർവൃതിയുടെ നാളുകൾ’ എന്ന വിഷയത്തിൽ ബുശൈറുദ്ദീൻ ശർഖിയും പ്രഭാഷണം നടത്തി.യൂസുഫ് പുലാപ്പറ്റ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മാസ്റ്റർ,കെ.എം ഇബ്രാഹീം മാസ്റ്റർ എന്നിവർ സംസാരിച്ചു.
‘ഒരുമയാണ് നന്മ’ എന്ന വിഷയത്തിൽ റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തിയ പ്രബന്ധ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മഹല്ല് അംഗവും ഉമ്മനഴി എ.എൽ.പി സ്ക്കൂൾ അറബിക് അധ്യാപികയുമായ റൈഹാന ടീച്ചറെ പരിപാടിയിൽ ആദരിച്ചു.