കാഞ്ഞങ്ങാട്: ഗര്‍ഭിണിയായ ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കി കൊന്നു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. തമിഴ്‌നാട് പുതുക്കോട്ടയിലെ സെന്തിലി(37)നെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ. ടി.ടി.സുവര്‍ണന്‍ അറസ്റ്റു ചെയ്തത്.
കാഞ്ഞങ്ങാട് പട്ടണത്തിലെ ഒരു ഹോട്ടലിലെ തൊഴിലാളിയാണ് സെന്തില്‍. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഹോട്ടലിന്റെ പിറകിലെ മതില്‍ച്ചാടിക്കടന്ന ഇയാള്‍ രണ്ടു ആടുകളില്‍ ഒന്നിനെ കൂട്ടില്‍ നിന്നു പുറത്തിറക്കിയാണ് ക്രൂരത കാട്ടിയത്. കൂടിനു പുറത്ത് ആടു ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ തൊട്ടടുത്തുണ്ടായിരുന്ന സെന്തിലിനെ പിടികൂടുകയായിരുന്നു.
ഹോസ്ദുര്‍ഗ് പോലീസെത്തി ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. ലൈംഗിക വൈകൃതം നടന്നതായി ആടിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായെന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ പറഞ്ഞു. പ്രതിയെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്)കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.