ആൽബർട്ട ഹീറോസും കാൾഗറി മലയാളി അസോസിയേഷനും സംയുകതമായി വെബ്ബിനാർ സംഘടിപ്പിക്കുന്നു

കാൾഗറി: ആൽബർട്ട ഹീറോസും കാൾഗറി മലയാളി അസോസിയേഷനും സംയുകതമായി പോസിറ്റീവ് മെന്റൽ ഹെൽത്ത് ആൻഡ് വെൽനെസ്സ് എന്ന വിഷയത്തെക്കുറിച്ച് വെബ്ബിനാർ സംഘടിപ്പിക്കുന്നു. 2022 ഏപ്രിൽ 9 ന് ശനിയാഴ്ച ആൽബർട്ട സമയം രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് വെബ്ബിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

വില്യം ഓസ്ലർ ഹെൽത്ത് സിസ്റ്റം സോഷ്യൽ വർക്കർ രശ്മി ജോർജ് , ആൽബർട്ട ഹെൽത്ത് സർവീസിലെ മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റ് ടീനു ടെല്ലെൻസ് , ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്സിലെ കൗസിൽ മെമ്പറും ഓക് ഹിൽ ബ്രാഞ്ച് പ്രോഗ്രാം മാനേജറും ആയ സാമുവേൽ മാമൻ, ആൽബർട്ട ഹീറോസ് കോഡിനേറ്റർ ഷൈൻ കെ ജോസ് എന്നിവർ സംസാരിക്കും.

പോസറ്റീവ് മെന്റൽ ഹെൽത്തിനെ കുറിച്ച് കമ്മ്യൂണിറ്റിയിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ഒരു വെബ്ബിനറിന്റെ ഉദ്ദേശം. വെബിനാറിൽ ചേരാൻ താല്പര്യമുള്ള ആളുകൾ, ചുവടെയുള്ള ലിങ്കിൽ ക്ലിക്കുചെയ്ത് സൈൻ അപ്പ് ചെയ്യാവുന്നതാണ്. സൂം ലിങ്ക് പാസ്സ്‌വേർഡ് നിങ്ങൾക്ക് ഇമെയിൽ അയച്ചു തരുന്നതാണ്

https://ontarioheroes.ca/promoting-positive-mental-health-and-wellness/

Print Friendly, PDF & Email

Leave a Comment

More News