ഇമ്രാന് ഖാന്റെ തെഹ്രീകെ ഇൻസാഫ് (പിടിഐ) സർക്കാരിനെ അട്ടിമറിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വിവാദ കത്തിന് പിന്നിൽ മുതിർന്ന യുഎസ് സർക്കാർ ഉദ്യോഗസ്ഥനാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഞായറാഴ്ച ആരോപിച്ചു.
രാജ്യത്തെ പാർലമെന്റിൽ തനിക്കെതിരായ അവിശ്വാസ പ്രമേയം തള്ളിയതിന് ശേഷം ഇസ്ലാമാബാദിൽ പാർട്ടി നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ സമിതിയുടെ (എൻഎസ്സി) യോഗത്തിൽ, അവിശ്വാസ പ്രമേയത്തിലൂടെ രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വിദേശ ഇടപെടൽ ശ്രദ്ധയിൽപ്പെട്ടതായി ഖാൻ പറഞ്ഞു.
തന്റെ ഗവൺമെന്റിനെ അട്ടിമറിക്കാനുള്ള ‘വിദേശ ഗൂഢാലോചന’യിൽ ഉൾപ്പെട്ട വ്യക്തിയെന്ന നിലയിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ദക്ഷിണേഷ്യന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉന്നത യു എസ് ഉദ്യോഗസ്ഥനായ ഡൊണാൾഡ് ലുവിന്റെ പേര് ഖാന് എടുത്തു പറഞ്ഞു.
പാർലമെന്റിന്റെ ഉപരിസഭയായ നാഷണൽ അസംബ്ലിയിലെ അവിശ്വാസ വോട്ടെടുപ്പിനെ ഖാൻ അതിജീവിച്ചാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യുഎസിലെ പാക്കിസ്താന് പ്രതിനിധി അസദ് മജീദിന് ലു മുന്നറിയിപ്പ് നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു.
യുഎസിലെ പാക്കിസ്താന് അംബാസഡറും യുഎസ് ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ആശയവിനിമയത്തിന്റെ മിനിറ്റ്സ് എൻഎസ്സി യോഗത്തിൽ പങ്കിട്ടതായും അദ്ദേഹം പറഞ്ഞു.
കൂറുമാറിയ പിടിഐ അംഗങ്ങളുമായി യുഎസിലെ എംബസി ഉദ്യോഗസ്ഥരും ബന്ധപ്പെട്ടിരുന്നതായും, തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ ഗൂഢാലോചനയാണെന്ന് ആവർത്തിക്കുകയും ചെയ്തു.
“എന്നെ പുറത്താക്കാൻ അമേരിക്കയുടെ സഹായത്തോടെ ഗൂഢാലോചന നടത്തി,” എന്ന് അദ്ദേഹം ഇസ്ലാമാബാദിലെ തന്റെ പാർട്ടി സഹപ്രവർത്തകരോട് പറഞ്ഞു. ഞായറാഴ്ച നടന്ന ഒരു നാടകീയ സംഭവത്തിൽ, ഖാനെതിരെ പ്രതിപക്ഷ പാർട്ടികൾ അവതരിപ്പിച്ച അവിശ്വാസ വോട്ട് പാർലമെന്റിന്റെ ഉപരിസഭ നിരസിച്ചു.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഗൂഢാലോചനയിലൂടെ താഴെയിറക്കാൻ” ഒരു വിദേശ ശക്തിയെയും അനുവദിക്കില്ലെന്ന് പാക്കിസ്താന് നാഷണൽ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി തറപ്പിച്ചു പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയുടെ ആർട്ടിക്കിൾ 5 പ്രകാരം സിറ്റിംഗ് പ്രധാനമന്ത്രിക്കെതിരായ വോട്ട് “ഭരണഘടനാ വിരുദ്ധ”മാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.