മതംമാറ്റ കേസിൽ പ്രതിയായ പുരോഹിതന്റെ മുൻകൂർ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി

അഹമ്മദാബാദ്: ബറൂച്ചിലുള്ള കക്കാരിയ ഗ്രാമത്തിൽ 100 ​​ആദിവാസികളെ മതം മാറ്റിയ കേസിൽ സൂറത്തിലെ പുരോഹിതന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതി തള്ളി. ഈ കേസില്‍ പ്രവീണ്‍ വാസവ എന്ന വ്യക്തിയാണ് പൊലീസില്‍ പരാതി നൽകിയിരുന്നത്.

പ്രവീണിന്റെ പരാതിയിൽ ഗുജറാത്ത് മതസ്വാതന്ത്ര്യ ബില്ലിലെ സെക്ഷൻ 4, ഐപിസി സെക്ഷൻ 120(ബി), 153(ബി)(സി), 506(2) എന്നീ വകുപ്പുകൾ പ്രകാരമാണ് അമോദ് പോലീസ് കേസെടുത്തതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

നവംബർ 15 ന് ബറൂച്ച് ജില്ലയിലെ അമോദ് താലൂക്കിലെ കക്രയ്യ ഗ്രാമത്തിലെ അബ്ദുൾ അസീസ് പട്ടേൽ, യൂസഫ് ജിവാൻ പട്ടേൽ, അയൂബ് ബർകത്ത് പട്ടേൽ, ഇബ്രാഹിം പുനഭായ് പട്ടേൽ എന്നിവരും മറ്റുള്ളവരും ചേർന്ന് 35 ആദിവാസി കുടുംബങ്ങളിലെ 100 പേരെ മതം മാറ്റി ഇസ്ലാം മതത്തില്‍ ചേര്‍ത്തു എന്നാണ് പരാതി. ഇവര്‍ ഗ്രാമത്തിലെ ഹിന്ദു ആദിവാസികളെ പണം നൽകി പ്രലോഭിപ്പിച്ചതായും ചില കേസുകളിൽ വീടുകൾ നിർമ്മിച്ച് അവരെ മുസ്ലീങ്ങളാക്കിയതായും വിവരമുണ്ട്.

2006 മുതൽ ഗ്രാമത്തിലെ 35 ആദിവാസി ഹിന്ദു കുടുംബങ്ങളിലെ 100-ലധികം ആളുകളെ മുസ്ലീങ്ങളാക്കി മാറ്റുകയും ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മതം മാറിയ ഹിന്ദു ഗോത്രവർഗക്കാരെ ഇസ്ലാം മതത്തിലേക്ക് മാറ്റിയതിന് ശേഷം മറ്റ് സമുദായങ്ങളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനും അവരെ ചുമതലപ്പെടുത്തി എന്ന് പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News