കണ്ണൂര്‍: കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്നു കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെ റെയില്‍ സംബന്ധിച്ച കെസിബിസി നിലപാടില്‍ എല്ലാം വ്യക്തമാണെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
കണ്ണൂരില്‍ നടക്കുന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രത്യേകം ക്ഷണിതാവായാണ് ബിഷപ് എത്തിയത്. സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്, മധുപാല്‍, ഗായിക സയനോര തുടങ്ങിയവരും ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി സംബന്ധിക്കുന്നുണ്ട്.