മൂവാറ്റുപുഴ: മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയവേ പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത വീട് തിരിച്ചെടുത്ത് കുടുംബം. വായ്പതുക പലിശ സഹിതം അര്‍ബന്‍ ബാങ്കില്‍ തിരിച്ചടച്ചു. കുടുംബനാഥന്‍ അജേഷിനു വേണ്ടി ഭാര്യ മഞ്ജുവാണ് ബാങ്കിലെത്തി പണം അടച്ചത്. മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു നല്‍കിയ പണമാണ് ബാങ്കില്‍ അടച്ചത്.
എം.എല്‍.എ നല്‍കിയ ചെക്കുമായി ബാങ്കില്‍ എത്തിയപ്പോഴും നാടകീയ രംഗങ്ങളുണ്ടായി. എം.എല്‍.എയുടെ ചെക്ക് സ്വീകരിക്കാനാവില്ലെന്നും ജീവനക്കാര്‍ കടമടച്ചു തീര്‍ത്തുവെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് മഞ്ജുവും നിലപാട് എടുത്തു. ഒടുവില്‍ എം.എല്‍.എ നല്‍കിയ 1,35,586 രൂപയുടെ ചെക്ക് സ്വീകരിച്ചു.
കുട്ടികളെ ഇറക്കിവിട്ട് പൂട്ടിയ വീട് എം.എല്‍.എ എത്തിയാണ് പൂട്ട് പൊളിച്ച് കുട്ടികഴെ വീട്ടില്‍ പ്രവേശിപ്പിച്ചത്. കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കുകയും ചെയ്തിരുന്നു.