കെന്റക്കിയില്‍ ആരാധനാലയങ്ങള്‍ ഇനി മുതല്‍ അവശ്യ സര്‍വീസ്; ഗവര്‍ണര്‍ ഒപ്പുവച്ചു

ഫ്രാങ്ക്‌ഫോര്‍ട്ട്: കെന്റക്കി സംസ്ഥാനത്ത് ആരാധനാലയങ്ങളെ അവശ്യ സര്‍വീസാക്കി പ്രഖ്യാപിച്ച ഉത്തരവില്‍ ഗവര്‍ണര്‍ ആന്‍ഡ്രു ബെഷിര്‍ ഒപ്പുവച്ചു.

ഇതനുസരിച്ച് കെന്റുക്കിയില്‍ അധികാരത്തില്‍വരുന്ന ഒരു ഗവര്‍ണര്‍ക്കും സാംക്രമിക രോഗങ്ങളുടെയോ മറ്റു പ്രത്യേക സാഹചര്യങ്ങളുടെയോ പേരില്‍ ആരാധനാലയങ്ങള്‍ ഒരു കാരണവശാലും അടച്ചിടുന്നതിന് സാധിക്കാത്തവിധം എച്ച്ബി 43 പ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്.

മതപരമായ സംഘടനകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിനും പൂര്‍ണമായും മതസ്വാന്ത്ര്യം നല്‍കുന്നതുമായ വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡിനെ തുടര്‍ന്നു ആരാധനാലയങ്ങള്‍ അടച്ചിടുന്നതിന് ഉത്തരവിറക്കിയത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഗവര്‍ണര്‍ കാണുന്നത്. കെന്റുക്കിയിലെ ഡമോക്രാറ്റിക് ഗവര്‍ണര്‍ പറത്തിറക്കിയ പ്രസ്താവനയില്‍ ഈ സംസ്ഥാനത്തു മാത്രമല്ല, അമേരിക്കയിലെ മറ്റു നാലു സംസ്ഥാനങ്ങളിലും ഇത്തരം നിയമം പ്രാബല്യത്തിലുണ്ടെന്നു പറഞ്ഞു.

ചര്‍ച്ച് എസന്‍ഷ്യല്‍ ആക്ട് മതസ്വാന്ത്ര്യത്തിന്റെ വിജയമാണെന്ന് ഫാമിലി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് വാള്‍സ് പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ പ്രത്യേക അധികാരങ്ങള്‍ നിഷേധിക്കുന്ന ചര്‍ച്ച് ആക്ട് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു) അഭിപ്രായപ്പെട്ടു. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അവര്‍ അറിയിച്ചു.

2015 ല്‍ കെന്റുക്കി ലഫ്. ഗവര്‍ണറായും 2019 ല്‍ ഗവര്‍ണറായും തെരഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രു ബെഷിര്‍, മുന്‍ ഗവര്‍ണര്‍ സ്റ്റീവ് ബെഷിറിന്റെ മകനാണ്.

 

Print Friendly, PDF & Email

Leave a Comment

More News