ആലപ്പുഴ എമിരറ്റസ് ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലംചെയ്തു

ആലപ്പുഴ: ആലപ്പുഴ രൂപത എമരിറ്റസ് ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (77) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍ വിസിറ്റേഷന്‍ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 8.15നായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍.

1944 മേയ് 18ന് ആലപ്പുഴയില്‍ ജനിച്ച ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ 1969 ഒക്ടോബര്‍ അഞ്ചിന് ബിഷപ് മൈക്കിള്‍ ആറാട്ടുകുളത്തില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. ബിഷപ് പീറ്റര്‍ എം. ചേനപ്പറന്പിലിന്റെ പിന്‍ഗാമിയായി 2001 ഡിസംബര്‍ ഒന്പതിന് ആലപ്പുഴ ബിഷപ്പായി. 52 വര്‍ഷം പുരോഹിത ശുശ്രൂഷ ചെയ്ത ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ 21 വര്‍ഷം മെത്രാനായി ആലപ്പുഴ രൂപതയെ നയിച്ച് 2019 ഒക്ടോബര്‍ 11ന് സജീവ അജപാലന ശുശ്രൂഷയില്‍നിന്നു വിരമിച്ചു.

തി​രു​വ​ന​ന്ത​പൂ​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ളെ​ജി​ൽ നി​ന്നും ഫി​ലോ​സ​ഫി​യി​ൽ ബി​രു​ദാ​ന​ന്ത ബി​രു​ദം നേ​ടി​യ​തി​നെ തു​ട​ർ​ന്ന് മൈ​ന​ർ സെ​മി​നാ​രി​യു​ടെ റെ​ക്ട​റും ആ​ല​പ്പു​ഴ ലി​യോ തെ​ർ​ട്ടീ​ൻ​ത് ഹൈ​സ്കൂ​ൾ മാ​നേ​ജ​രു​മാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. ആ​ലു​വ സെ​ന്‍റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി​യി​ൽ പ്രൊ​ഫ​സ​റാ​യി​രു​ന്നു. 2000 ന​വം​ബ​ർ 16 ന് ​ബി​ഷ​പ് പീ​റ്റ​ർ ചേ​ന​പ​റ​മ്പി​ൽ പി​താ​വി​ന്‍റെ പി​ൻ​ഗാ​മി​യാ​യി കോ ​അ​ഡ്ജു​ത്തോ​ർ ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യി.

ആ​ല​പ്പു​ഴ സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി​യു​ടെ ഡ​യ​റ​ക്ട​റാ​യി​രു​ന്നു. തീ​ര​മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി കെ​ആ​ർ​എ​ൽ​സി​സി “ക​ട​ൽ” എ​ന്ന സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ല്കി​യ​പ്പോ​ൾ അ​ദ്ദേ​ഹം അ​തി​ന്‍റെ ചെ​യ​ർ​മാ​നാ​യി ഉ​ജ്ജ്വ​ല നേ​തൃ​ത്വ ന​ല്കി. മാ​ർ​ച്ച് 26 ന് ​ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന മെ​ത്രാ​ൻ സ​മി​തി യോ​ഗ​ത്തി​ലും അ​ർ​ത്തു​ങ്ക​ൽ ബ​സ​ലീ​ക്ക​യി​ൽ ന​ട​ന്ന ഫ​മി​ലീ​യ കു​ടും​ബ​സം​ഗ​മ​ത്തി​ലും ഏ​റെ സ​ജീ​വ​മാ​യി അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു.

Print Friendly, PDF & Email

Leave a Comment

More News